അറുനൂറ് രക്തസാക്ഷികളെ വിശുദ്ധരായി പ്രഖ്യാപിക്കണമെന്ന് ശ്രീലങ്കന്‍ സഭ

അറുനൂറ് രക്തസാക്ഷികളെ വിശുദ്ധരായി പ്രഖ്യാപിക്കണമെന്ന് ശ്രീലങ്കന്‍ സഭ

കൊളംബോ: വിശ്വാസത്തിന്റെ പേരില്‍ കൊല്ലപ്പെട്ട അറുനൂറ് പേരെ വിശുദ്ധരായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ശ്രീലങ്കന്‍സഭ. 1544 ല്‍ സിലോണ്‍ രാജാവായ കാന്‍കിലി യുടെ കാലത്താണ് ഹൈന്ദവവിശ്വാസത്തില്‍ നിന്ന് ക്രൈസ്തവവിശ്വാസം സ്വീകരിച്ചതിന്റെ പേരില്‍ അറുനൂറ് പേര്‍ രക്തസാക്ഷികളായത്. പുതിയ മതം തള്ളിക്കളയണമെന്ന് രാജാവ് ആവശ്യപ്പെട്ടുവെങ്കിലും അവര്‍ പുതിയവിശ്വാസത്തില്‍ ഉറച്ചുനില്ക്കുകയായിരുന്നു. തന്മൂലമാണ് അവര്‍ക്ക് ജീവഹാനി സംഭവിച്ചത്.

ഇവരെ രക്തസാക്ഷികളായി പ്രഖ്യാപിക്കണമെന്നാണ് സഭയുടെ ആവശ്യം.സ്വന്തം നാട്ടില്‍ നിന്ന് വിശുദ്ധരെ ശ്രീലങ്കന്‍ ജനത ആഗ്രഹിക്കുന്നു. ക്വീന്‍ ഓഫ് മാര്‍ട്ടേഴ്‌സ് ദേവാലയത്തിലാണ് അറുനൂറ് പേരുടെ ശവകുടീരങ്ങളുള്ളത്. ഇന്ന് ഇത് ഒരു  തീര്‍ത്ഥാടനകേന്ദ്രാണ്. ദിവസം രണ്ട് കുര്‍ബാന ഇവിടെ അര്‍പ്പിക്കപ്പെടുന്നുണ്ട്. ഇടവകവികാരി ഫാ. ഇമ്മാനുവല്‍ അറിയിച്ചു.

ക്രൈസ്തവമതത്തിന്റെ പ്രചാരകാലത്ത് സൗത്ത് ഏഷ്യയില്‍ നടന്ന ആദ്യത്തെ രക്തസാക്ഷിത്വമാണ് ഇവിടെ നടന്നത് . മാന്നാര്‍ എന്ന സ്ഥലത്ത് പ്രാദേശികസഭ ശക്തിയാര്‍ജിച്ചുകൊണ്ടിരിക്കുകയാണ്. മാര്‍ട്ടേഴ്‌സ് ഓഫ് മാന്നാര്‍ വെല്‍ഫെയര്‍ ഓര്‍ഗനൈസേഷന്റെ നേതൃത്വത്തിലാണ് നാമകരണനടപടികള്‍ മുന്നോട്ടുപോകുന്നത്. 23 അംഗങ്ങള്‍ കമ്മറ്റിയിലുണ്ട്. രക്തസാക്ഷികളെ വിശുദ്ധരായി ഉയര്‍ത്തുന്നത് പ്രാദേശികസഭയുടെ വളര്‍ച്ചയ്ക്ക് കാരണമായി തീരും എന്നാണ് ഇവരുടെ പ്രതീക്ഷ.

ഈശോസഭ വൈദികരുടെ സഹായത്തോടെ രക്തസാക്ഷികളുടെ പേരുവിവരങ്ങള്‍ ശേഖരിക്കാനുള്ള ശ്രമം നടക്കുന്നുണ്ടെങ്കിലും അത് പൂര്‍ണ്ണമായും വിജയിക്കുമെന്ന് കരുതുന്നില്ല. വിശുദ്ധ ഫ്രാന്‍സിസ് സേവ്യറുടെ കത്തുകളില്‍ മാന്നാറിലെ ക്രൈസ്തവരക്തസാക്ഷിത്വത്തെക്കുറിച്ച് പറയുന്നുണ്ട്.

എല്ലാവര്‍ഷവും ജൂലൈയില്‍ രക്തസാക്ഷികളുടെ ദിനം ആഘോഷിക്കാറുണ്ട് . ജൂലൈയിലാണ് അവര്‍ രക്തസാക്ഷിത്വം വരിച്ചത്. എന്നാല്‍ തിരുനാളായി ആചരിക്കുന്നത് നവംബര്‍ ഒന്നിനാണ് എന്ന് ബിഷപ് സ്വാമിപിള്ള അറിയിച്ചു.

You must be logged in to post a comment Login