അലക്‌സാന്‍ഡ്രിയ രൂപത മെത്രാന് പുതിയ സഹായി

അലക്‌സാന്‍ഡ്രിയ രൂപത മെത്രാന് പുതിയ സഹായി

അലക്‌സാന്‍ഡ്രിയ: അറ്റ്‌ലാന്റയിലെ ഇപ്പോഴത്തെ സഹായ മെത്രാനായ ഡേവിഡ് പ്രെസ്‌കോട്ട് ടാലിയെ ഫ്രാന്‍സിസ് മാര്‍പാപ്പ അലക്‌സാന്‍ഡ്രിയ രൂപതയിലെ മെത്രാന്റെ സഹായിയായി നിയമിച്ചതായി വത്തിക്കാന്‍ പ്രഖ്യാപിച്ചു.

അലക്‌സാന്‍ഡ്രിയായുടെ നിലവിലെ മെത്രാനായ റൊണാണ്‍ഡ് ഹെര്‍സോങ്ങ് മെത്രാന്‍ സ്ഥാനം രാജിവച്ചാല്‍ അടുത്ത മെത്രാനായി അധികാരമേല്‍ക്കുക ബിഷപ്പിന്റെ സഹായിയാണ്. 2017 ഏപ്രില്‍ 22ന് തന്റെ 75ാം ജന്മദിനം- മെത്രാന്‍മാര്‍ക്ക് നിര്‍ബന്ധമായും സ്ഥാനമൊഴിയേണ്ട പ്രായം- ഹെര്‍സോങ്ങ് മെത്രാന്‍ ആഘോഷിക്കും.

2012 മുതല്‍ അറ്റ്‌ലാന്റ അതിരൂപതയില്‍ സഹായ മെത്രാനായി സേവനമനുഷ്ഠിച്ച ടാലി മെത്രാന്‍ ജിയോര്‍ജിയയില്‍ നിന്ന് അറ്റ്‌ലാന്റയെ സേവിക്കുന്ന ആദ്യത്തെ മെത്രാനാണ്.

1950 സെപ്റ്റംബര്‍ 11ന് ജിയോര്‍ജിയയില്‍ ജനിച്ച മെത്രാന്‍ ടാലി അറ്റ്‌ലാന്റ അതിരൂപതയിലെ വൈദികനായി 1989 ജൂണ്‍ 3ന് അഭിഷിക്തനായി. പിന്നീട് പോന്തിഫിക്കല്‍ ഗ്രിഗോറിയന്‍ സര്‍വ്വകലാശാലയില്‍ നിന്ന് കാനന്‍ നിയമത്തില്‍ ഡോക്ടറേറ്റ് നേടിയ ഇദ്ദേഹം അറ്റ്‌ലാന്റയിലെ മൂന്ന് ഇടവകകളില്‍ വൈദികനായും, അതിരൂപതയുടെ ദൈവവിളി ഡയറക്ടറായും, ചാന്‍സലറായും സേവനമനുഷ്ഠിച്ചു. 2001ല്‍ മോണ്‍സിന്യോറായി
നിയമിതനായ ഇദ്ദേഹം പിന്നീട് അറ്റ്‌ലാന്റയിലെ സഹായ മെത്രാനായാണ് സ്ഥാനമേല്‍ക്കുന്നത്.

You must be logged in to post a comment Login