അലി അഗ്കയ്ക്ക് വൈദികനാകണമെന്ന്

അലി അഗ്കയ്ക്ക് വൈദികനാകണമെന്ന്

തുര്‍ക്കി : വിശുദ്ധ ജോണ്‍ പോള്‍രണ്ടാമനെ 1981 ല്‍ വെടിവച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച അലി അഗ്കയ്ക്ക് വൈദികനാകണമെന്ന്. ഇറ്റലിയിലെ ഒരു ടിവിചാനലിന് നല്കിയ അഭിമുഖത്തിലാണ് അലി ഈ ആഗ്രഹം വെളിപ്പെടുത്തിയത്. പക്ഷേ വൈദികനാകുന്നതിന് ഒരു വ്യവസ്ഥ വച്ചിട്ടുണ്ട് അലി. ഫ്രാന്‍സിസ് മാര്‍പാപ്പ തന്നെ വത്തിക്കാനിലേക്ക് ക്ഷണിക്കണം. എങ്കില്‍ ഞാന്‍ വൈദികനാകാം.

ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പ തന്നെ ജയിലില്‍ സന്ദര്‍ശിച്ചപ്പോള്‍ മുതല്‍ ഇങ്ങനെയൊരു ചിന്തയുണ്ടായിരുന്നു. ഞാന്‍ സുവിശേഷം മുഴുവന്‍ വായിച്ചു. മറ്റേതു ഗ്രന്ഥത്തെക്കാളും പരിശുദ്ധമാണ് സുവിശേഷം എന്ന് എനിക്കറിയാം. പക്ഷേ ഫ്രാന്‍സിസ് മാര്‍പാപ്പ എന്നെ വത്തിക്കാനിലേക്ക് ക്ഷണിക്കണം. എങ്കിലേ ഞാന്‍ വൈദികനാകൂ. എന്നെ വേണമെങ്കില്‍ വത്തിക്കാനിലേക്ക് വിളിക്കണം. എങ്കില്‍ ഞാന്‍ വൈദികനാകും. കുര്‍ബാനയും അര്‍പ്പിക്കും. അലി ഇങ്ങനെ തുടര്‍ന്നുപറയുന്നു.

കഴിഞ്ഞ കുറെ വര്‍ഷങ്ങളായി അലിയുടെ പെരുമാറ്റത്തിലും സംസാരത്തിലും വൈചിത്ര്യം വ്യക്തമാണ്. അടുത്തയിടെ ലോകാവസാനം അയാള്‍ പ്രവചിച്ചിരുന്നു. മറ്റൊരിക്കല്‍ താന്‍ യേശുക്രിസ്തുവാണെന്ന് തനിക്ക് തോന്നുന്നു എന്നും അലി പറഞ്ഞിരുന്നു.

വിവിധതരത്തിലുള്ള മാനസികാസ്വാസ്ഥ്യങ്ങളും അസ്ഥിരതയും അലി കാണിച്ചുകൊണ്ടിരിക്കുന്നു എന്നതാണ് സത്യം.

You must be logged in to post a comment Login