അലെക്‌സിയ പാടി, മുറിയില്‍ സങ്കടം നിറഞ്ഞു, പാപ്പയുടെ ആശുപത്രി സന്ദര്‍ശനത്തില്‍ അവിസ്മരണീയ നിമിഷങ്ങള്‍

അലെക്‌സിയ പാടി, മുറിയില്‍ സങ്കടം നിറഞ്ഞു, പാപ്പയുടെ ആശുപത്രി സന്ദര്‍ശനത്തില്‍ അവിസ്മരണീയ നിമിഷങ്ങള്‍

മെക്‌സിക്കോ: മെക്‌സിക്കോ പര്യടനത്തിന്റെ രണ്ടാം ദിവസം ഫ്രാന്‍സിസ് മാര്‍പാപ്പ നടത്തിയ കുട്ടികളുടെ ആശുപത്രി സന്ദര്‍ശനം ഹൃദയസ്പര്‍ശിയായ നിമിഷങ്ങള്‍ കൊണ്ട് അവിസ്മരണീയമായി. രോഗികളായ ഡസന്‍കണക്കിന് കുട്ടികളെ ആലിംഗനം ചെയ്തും ഉമ്മ വച്ചും അവര്‍ക്ക് മരുന്നു കൊടുത്തും നടന്നുനീങ്ങവെയാണ് പതിനഞ്ചുകാരി അലെക്‌സിയോ ഗാര്‍ജുനോ പോപ്പിന് വേണ്ടി ഒരു മരിയന്‍ ഗീതം ആലപിച്ചത്.ഓസ്‌റ്റോസര്‍ക്കോമ രോഗബാധിതയാണ് അലെക്‌സിയോ.

അലെക്‌സിയോയുടെ പാട്ട് കേട്ട് മുറിയിലുണ്ടായിരുന്നവരുടെ കണ്ണ് നിറഞ്ഞു. അവളെ ആശ്ലേഷിച്ച് ഉമ്മവയ്ക്കാനും പാപ്പ മറന്നില്ല. കൈകൊണ്ട് വരച്ചുണ്ടാക്കിയ വലിയൊരു ഹൃദയത്തിന്റെ ചിത്രമാണ് വീല്‍ച്ചെയറില്‍ കഴിച്ചുകൂട്ടുന്ന ഒരു രോഗി പാപ്പയ്ക്ക് സമ്മാനിച്ചത്. പലരും പാപ്പയോടൊപ്പം സെല്‍ഫിയെടുത്തു. വീല്‍ച്ചെയറില്‍ കഴിഞ്ഞുകൂടുന്നവര്‍ അതില്‍ നിന്ന് എണീറ്റ് പാപ്പയെ ആലിംഗനം ചെയ്യാനും ശ്രമിക്കുന്നുണ്ടായിരുന്നു.

അപ്പസ്‌തോലിക പര്യടനങ്ങളിലെല്ലാം പാപ്പ സ്ഥിരമായി കുട്ടികളുടെ ആശുപത്രി സന്ദര്‍ശിക്കാറുണ്ട്. കുട്ടികളെ പരിചരിക്കുന്നവര്‍ക്ക് പാപ്പ പ്രത്യേകം നന്ദി പറഞ്ഞു.

You must be logged in to post a comment Login