അലെപ്പോയില്‍ ബോംബാക്രമണം; വ്യാപകനാശം

അലെപ്പോയില്‍ ബോംബാക്രമണം; വ്യാപകനാശം

അലെപ്പോ: അലെപ്പോയിലെ ബോംബാക്രമണത്തില്‍ ആശുപത്രികളുള്‍പ്പെടെ പലതും നശിപ്പിക്കപ്പെട്ട് ജനങ്ങളുടെ ജീവിതം ദുരിതമയമാകുന്നു. രണ്ട് ലക്ഷത്തിനും മൂന്ന് ലക്ഷത്തിനും ഇടയിലുള്ള ആളുകള്‍ ഇവിടെ താമസിക്കുന്നുണ്ടെന്നാണ് വിശ്വസിക്കുന്നത്. അവരെ ഇത്തരം ആക്രമണങ്ങള്‍ ക്രൂരമായി മുറിവേല്പിച്ചിട്ടുണ്ട്.

ആവശ്യത്തിന് ഭക്ഷണമോ മരുന്നോ ഇവര്‍ക്ക് ലഭിക്കുന്നില്ല. ബോംബാക്രമണത്തില്‍ മരണമടഞ്ഞ കുട്ടികളെ ഇടിഞ്ഞുപൊളിഞ്ഞു കിടക്കുന്ന കെട്ടിടങ്ങള്‍ക്കിടയിലാണ് മറവ് ചെയ്യുന്നത് . എപ്പോഴാണ് മരിക്കാന്‍ പോവുന്നതെന്ന് ആര്‍ക്കും നിശ്ചയമില്ലാത്ത സാഹചര്യം. ഓരോ ദിനം കഴിയും തോറും കാര്യങ്ങള്‍ കൂടുതല്‍ കൂടുതല്‍ അപകടത്തിലേക്ക് പൊയ്‌ക്കൊണ്ടിരിക്കുന്നു.

You must be logged in to post a comment Login