അല്മായനേതൃത്വത്തെ സഭ കൂടുതല്‍ ക്രിയാത്മകമായി പ്രയോജനപ്പെടുത്തണം

കൊച്ചി: സഭയുടെയും സമൂഹത്തിന്റെയും ചാലകശക്തിയാകേണ്ട അല്മായ നേതൃത്വത്തെ സഭ വ്യത്യസ്ത മേഖലകളില്‍ കൂടുതല്‍ ക്രിയാത്മകമായി പ്രയോജനപ്പെടുത്തേണ്ടതുണ്ടെന്ന് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി.

കേരള കാത്തലിക് ബൈബിള്‍ സൊസൈറ്റിയുടെ രജതജൂബിലിവര്‍ഷ സമാപന സമ്മേളനം പിഒസിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബൈബിള്‍ സൊസൈറ്റി ചെയര്‍മാന്‍ ആര്‍ച്ച് ബിഷപ് ഡോ സൂസപാക്യം അധ്യക്ഷനായിരുന്നു. മാര്‍ ജോര്‍ജ് പുന്നക്കോട്ടില്‍, റവ. ഡോ. വര്‍ഗീസ് വള്ളിക്കാട്ട്, റവ. ഡോ. ജോഷി മയ്യാറ്റില്‍, സാബു ജോസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

You must be logged in to post a comment Login