അല്മായ നേതാക്കള്‍ കരുണയുടെ വക്താക്കളാവണം: മാര്‍ എടയന്ത്രത്ത്

അല്മായ നേതാക്കള്‍ കരുണയുടെ വക്താക്കളാവണം: മാര്‍ എടയന്ത്രത്ത്

എറണാകുളം : ദൈവത്തിലേക്കും സഭയിലേക്കും വിശ്വാസികളെ കാരുണ്യത്തോടെ വഴികാട്ടുന്നവരാണു നല്ല അല്മായ നേതാക്കളെന്നു ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്. നേതാക്കള്‍ ദൈവത്തിന്റെ കാരുണ്യത്തിന്റെ മുഖം സമൂഹത്തില്‍ കൂടുതല്‍ പ്രകാശിപ്പിക്കുന്നവരാകണമെന്നും അദ്ദേഹം പറഞ്ഞു. എറണാകുളം-അങ്കമാലി അതിരൂപതയുടെ ഏകദിന അല്മായ നേതൃത്വ പരിശീലന പരിപാടി (ഇല്‍ കാപ്പോ) അങ്കമാലി സുബോധന പാസ്റ്ററല്‍ സെന്ററില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സുബോധന ഡയറക്ടര്‍ ഫാ. ഷിനു ഉതുപ്പാന്‍ അധ്യക്ഷത വഹിച്ചു. റവ. ഡോ. ജോസ് ചിറമേല്‍, ഫാ. തോമസ് പെരേപ്പാടന്‍, നിജോ ജോസഫ് തുടങ്ങിയവര്‍ ക്ലാസുകള്‍ നയിച്ചു.

You must be logged in to post a comment Login