അല്‍ഫോന്‍സസ് കുള്ളിനന്‍ വാട്ടര്‍ഫോഡ് ലിസ്‌മോര്‍ രൂപതകളുടെ പുതിയ ബിഷപ്പ്

അല്‍ഫോന്‍സസ് കുള്ളിനന്‍ വാട്ടര്‍ഫോഡ് ലിസ്‌മോര്‍ രൂപതകളുടെ പുതിയ ബിഷപ്പ്

waterfordവാട്ടര്‍ഫോഡ് ലിസ്‌മോര്‍ രൂപതകളുടെ പുതിയ ബിഷപ്പായി അല്‍ഫോന്‍സസ് കുള്ളിനന്‍ സ്ഥാനമേറ്റു. ക്രൈസ്തവ വിശ്വാസത്തില്‍ നിന്നും വഴി തെറ്റി പോയ ആളുകളെ തിരിച്ച് സഭയിലേക്ക് കൊണ്ടുവരുവാനും കൂടുതല്‍ ആളുകള്‍ സഭയുടെ പ്രവര്‍ത്തനങ്ങള്‍കായി മുന്നോട്ടു വരുന്നതിനും വേണ്ടി പ്രാര്‍ത്ഥികണമെന്ന് അദ്ദേഹം തന്റെ സ്ഥാനാരോഹണ ചടങ്ങിനു ശേഷം ആവശ്യപെട്ടു. ‘വിവാഹത്തിലൂടെയൂം സന്യാസത്തിലൂടെയും പൗരോഹിത്യത്തിലൂടെയും സഭയ്ക്കു വേണ്ടി ജീവിതം ഉഴിഞ്ഞുവയ്കുവാന്‍ തയ്യാറായിട്ടുള്ള ഒരുപാട് ജനങ്ങള്‍ നമ്മുക്കിടയിലുണ്ട്’. ഇതിനുവേണ്ടി താന്‍ ആത്മാര്‍ത്ഥമായി പ്രയത്‌നിക്കുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. ‘ജനങ്ങളിലേക്കിറങ്ങി ചെന്ന് ഞാന്‍ അവര്‍ ഓരോരുത്തരോടും ക്രിസ്തുവിനു വേണ്ടി ജീവിതം സമര്‍പ്പിക്കുവാന്‍ തയ്യാറാകുമോയെന്ന് ചോദിക്കും’.
അല്‍ഫോന്‍സസ് കുള്ളിനന്റെ സ്ഥാനാരോഹണത്തോടു കൂടി ഐര്‍ലന്‍ഡിലെ 26 രൂപതകളില്‍ 25നും നാഥന്‍മാരായി. കിളലോയ് രൂപതയില്‍ മാത്രമാണ് ഇനിയും ബിഷപ്പിനെ നിയമിക്കാനുള്ളത്. വാട്ടര്‍ഫോഡ് ലിസ്‌മോര്‍ രൂപതകളുടെ മുന്‍ ബിഷപ്പായിരുന്ന എമിററ്റസ് വില്ല്യം ലീ ചടങ്ങുകള്‍ക്ക് നേതൃതം നല്‍കി. ആരോഗ്യപ്രശനങ്ങള്‍ മൂലം 2013ല്‍ എമിററ്റസ് ഒഴിഞ്ഞ സ്ഥാനത്തേക്കാണ് അല്‍ഫോന്‍സസ് ഇപ്പോള്‍ തിരഞ്ഞെടുക്കപെട്ടത്.
അന്‍പത്തിയഞ്ചുകാരനായ ബിഷപ്പ് കുള്ളിനന്‍ മുന്‍ അധ്യാപകനും ബുണ്‍റാട്ടി കാസ്റ്റില്‍ എന്ന സംഗീത ബാന്റിലെ അംഗവുമാണ്. ഐര്‍ലന്‍ഡിലെ ലഹിനച്ചില്‍ ജനിച്ച ഇദ്ദേഹം ജീവിതത്തിന്റെ ഭൂരിഭാഗവും ചിലവഴിച്ചത് ലിമറിക്ക് പ്രദേശത്തെ വൈദീകനായാണ്..

You must be logged in to post a comment Login