അല്‍ഫോന്‍സാമ്മയുടെ തിരുനാളിന് നാളെ കൊടിയേറും

അല്‍ഫോന്‍സാമ്മയുടെ തിരുനാളിന് നാളെ കൊടിയേറും

ഭരണങ്ങാനം: വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാളിന് നാളെ കൊടിയേറും. 28 ന് തിരുനാള്‍ സമാപിക്കും. നാളെ രാവിലെ 10.45 ന് പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് തിരുനാളിന് കൊടിയേറ്റും. തുടര്‍ന്ന് മാര്‍ ജേക്കബ് മുരിക്കന്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും.

വിവിധ ദിവസങ്ങളിലെ തിരുക്കര്‍മ്മങ്ങളില്‍ സീറോ മലബാര്‍ സഭാധ്യക്ഷന്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, സീറോ മലങ്കര സഭാധ്യക്ഷന്‍ കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലിമീസ് കാതോലിക്കാ ബാവ, ആര്‍ച്ച് ബിഷപ് ഫ്രാന്‍സിസ് കല്ലറയ്ക്കല്‍, ബിഷപ്പുമാരായ ആര്‍ ക്രിസ്തുദാസ്, മാര്‍ റെമിജീയോസ് ഇഞ്ചനാനി, മാര്‍ എഫ്രേം നരികുളം, ഡോ. ജോര്‍ജ് അന്തോണി സ്വാമി, ആര്‍ച്ച് ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്, മാര്‍ ജോസ് പുത്തന്‍വീട്ടില്‍, മാര്‍ ജോസ് പുളിക്കല്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

You must be logged in to post a comment Login