അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ ആഘോഷിച്ചു

അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ ആഘോഷിച്ചു

ന്യൂയോര്‍ക്ക്:അല്‍ഫോന്‍സാമ്മയെ സാര്‍വത്രിക സമൂഹത്തിനു പരിചയപ്പെടുത്തിയ ഇന്ത്യക്കു വെളിയിലുള്ള ആദ്യത്തെ റോമന്‍ കത്തോലിക്ക ദേവാലയമായ ഫ്‌ളോറല്‍ പാര്‍ക്ക് ഔവര്‍ ലേഡി ഓഫ് ദി സ്‌നോസില്‍ വിശുദ്ധയുടെ തിരുനാള്‍ ആഘോഷിച്ചു.

ജൂലൈ 17നു ആയിരുന്നു തിരുക്കര്‍മ്മങ്ങള്‍. ദിവ്യബലിയില്‍ ബ്രൂക്ക്‌ളിന്‍ രൂപത ഓക്‌സിലറി ബിഷപ് പോള്‍ സാഞ്ചെസ് മുഖ്യകാര്‍മികത്വം വഹിച്ചു. പതിനഞ്ച് വൈദികര്‍ സഹകാര്‍മികരായിരുന്നു. ഇടവക വികാരി ഫാ. കെവിന്‍ മ്ക്ബ്രയന്‍ സന്ദേശം നല്‍കി.

തുടര്‍ന്നു വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുശേഷിപ്പും രൂപവും വഹിച്ച് പ്രദക്ഷിണം നടന്നു.

You must be logged in to post a comment Login