അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ ദിനം നിയുക്ത മെത്രാന് അവിസ്മരണീയമായി

അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ ദിനം നിയുക്ത മെത്രാന് അവിസ്മരണീയമായി

പാലാ: സീറോ മലബാര്‍ സഭയ്ക്ക് ബ്രിട്ടണില്‍ ലഭിച്ച പുതിയ രൂപതയുടെ സാരഥിയായി നിയമിതനായ നിയുക്ത മെത്രാന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിന് ഇന്നലെത്തെ ദിവസം അവിസ്മരണീയമായിരുന്നു. കാക്കനാട് മൗണ്ട് സെന്റ്‌തോമസില്‍ സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഇന്നലെയായിരുന്നു ഇത് സംബന്ധിച്ച ഔദ്യോഗികപ്രഖ്യാപനം നടത്തിയത്. ഇന്നലെ തന്നെയായിരുന്നു അല്‍ഫോന്‍സാമ്മയുടെ തിരുനാളും.

അല്‍ഫോന്‍സാമ്മയുടെ സ്വര്‍ഗ്ഗീയ പ്രവേശനത്തിന്റെ എഴുപതാം വര്‍ഷത്തിലായിരുന്നു ഇന്നലെ തിരുനാള്‍ ആഘോഷിച്ചത്. ചെറുപ്പം മുതല്‍ക്കേ അല്‍ഫോന്‍സാമ്മയുടെ ഭക്തനായിരുന്ന ഇദ്ദേഹം തിരുനാള്‍ ദിനത്തില്‍ വിതരണം ചെയ്യാനുള്ള നേര്‍ച്ചയപ്പം ബിഷപ് മാര്‍ജോസഫ് പള്ളിക്കാപറമ്പില്‍ വെഞ്ചരിച്ചപ്പോള്‍ അവിടെ സന്നിഹിതനായിരുന്നു. അവിടെ നിന്നാണ് സ്ഥാനികചിഹ്നങ്ങള്‍ സ്വീകരിക്കാന്‍  മൗണ്ട് സെന്റ് തോമസിലേക്ക് യാത്രയായത്.

തന്റെ പ്രിയപ്പെട്ട വിശുദ്ധയുടെ തിരുനാള്‍ ദിനത്തില്‍ തന്നെ ഇങ്ങനെയൊരു നിയോഗം ലഭിച്ചത് വലിയൊരു അനുഗ്രഹമായി നിയുക്ത മെത്രാന്‍ കാണുന്നു.

You must be logged in to post a comment Login