അല്‍ബേനിയന്‍ രക്തസാക്ഷികളെ വിശുദ്ധരാക്കുന്ന തീയ്യതി പ്രഖ്യാപിച്ചു

അല്‍ബേനിയന്‍ രക്തസാക്ഷികളെ വിശുദ്ധരാക്കുന്ന തീയ്യതി പ്രഖ്യാപിച്ചു

അല്‍ബേനിയ: കമ്യൂണിസ്റ്റ് ഭരണകാലത്ത് കൊല്ലപ്പെട്ട 38 അല്‍ബേനിയന്‍ രക്തസാക്ഷികളെ വിശുദ്ധരാക്കുന്ന തീയതി വത്തിക്കാന്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചു. നവംബര്‍ 5നാണ് അല്‍ബേനിയന്‍ രക്തസാക്ഷികളെ വിശുദ്ധരായി പ്രഖ്യാപിക്കുന്നത്.

ആര്‍ച്ച്ബിഷപ്പ് വിന്‍സെസ് പ്രനുഷിയെയും 37 മറ്റ് വൈദികരെയും ഫ്രാന്‍സിസ് മാര്‍പാപ്പ
ഔദ്യോഗികമായി രക്തസാക്ഷികളാക്കിയത് കഴിഞ്ഞ ഏപ്രില്‍ മാസത്തിലാണ്. കമ്യൂണിസ്റ്റ് ഏകാധിപതിയായിരുന്ന ഹൊക്‌സാസ് ഭരണാധികാരിയുടെ ഭരണ കാലഘട്ടത്തിലാണ് (1945-1974) ഇവര്‍ കൊല്ലപ്പെടുന്നത്. ചിലര്‍ ഭരണാധികാരിയാല്‍ കൊല്ലപ്പെടുകയും മറ്റു ചിലര്‍ ജയിലില്‍ വച്ച് മരണമടയുകയുമാണ് ചെയ്തത്.

1967ല്‍ ഹൊക്‌സാസ് തന്റെ ഭരണത്തിന്‍ കീഴില്‍ മതം നിരോധിച്ച് മതനേതാക്കളെയും വിശ്വാസികളെയും നിരന്തരം പീഡിപ്പിച്ചിരുന്നു.

You must be logged in to post a comment Login