അല്‍ബേനിയായിലെവിടെയും മദര്‍ തരംഗം

അല്‍ബേനിയായിലെവിടെയും മദര്‍ തരംഗം

ടിറാന: ജീവിതത്തിന്റെ ഭൂരിഭാഗവും മദര്‍ തെരേസ ജീവിച്ചത് ഇന്ത്യയിലാണെങ്കിലും മദറിനെയോര്‍ത്ത് ജന്മനാടായ അല്‍ബേനിയ അഭിമാനം കൊള്ളുന്നു. അല്‍ബേനിയായില്‍ എവിടെയും നിറഞ്ഞുനില്ക്കുന്ന സാന്നിധ്യമാണ് മദര്‍ തെരേസ ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ടിന് നല്കിയിരിക്കുന്നത് മദര്‍ തെരേസയുടെ പേരാണ്.

ഹോട്ടലുകളിലും ടാക്‌സികളിലും സ്വകാര്യവാഹനങ്ങളിലും മദറിന്റെ രൂപമുണ്ട്. മദറിനെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ച 2003 ഒക്ടോബര്‍ 19 അല്‍ബേനിയായില്‍ പൊതു അവധി ദിവസമാണ്. അല്‍ബേനിയായിലെ സ്‌കോപ്‌ജെയിലായിരുന്നു മദറിന്റെ ജനനം. ഇന്നത് മാഴ്‌സിഡോണയുടെ ഭാഗമാണ്.

ലോറെറ്റോ സഭയില്‍ ചേരാനായിട്ടാണ് 1929 ല്‍ മദര്‍ ഇന്ത്യയിലേക്ക് യാത്രയായത്. 1947 ല്‍ മദര്‍ ഇന്ത്യന്‍ പൗരത്വം നേടി. 1950 ല്‍ ആയിരുന്നു മിഷനറിസ് ഓഫ് ചാരിറ്റിയുടെ സ്ഥാപനം. 2016 സെപ്തംബര്‍ നാലിന് മദര്‍ തെരേസയെ വിശുദ്ധയായി പ്രഖ്യാപിക്കും.

1991 ല്‍ മദര്‍ തെരേസ അല്‍ബേനിയായില്‍ എത്തിയിരുന്നു. മദര്‍ വിശുദ്ധയായി പ്രഖ്യാപിക്കപ്പെടുമ്പോള്‍ ആ നിമിഷത്തിന് വേണ്ടി സന്തോഷത്തോടും പ്രാര്‍തഥനയോടും കൂടി കാത്തിരിക്കുകയാണ് അല്‍ബേനിയക്കാര്‍. ഞങ്ങള്‍ മദര്‍തെരേസയെയോര്‍ത്ത് അഭിമാനിക്കുന്നു. അല്‍ബേനിയക്കാര്‍ ഒരേ സ്വരത്തില്‍ പറയുന്നു.

ആ സ്വരത്തിന് പിന്നില്‍ കത്തോലിക്കര്‍ മാത്രമല്ല ഉള്ളത് വിശ്വാസികളും അവിശ്വാസികളുമുണ്ട്. ഓര്‍ത്തഡോക്‌സ് ക്രൈസ്തവരും മുസ്ലീങ്ങളുമുണ്ട്. ഞങ്ങള്‍ വളരെ സന്തോഷത്തിലാണ്. മിഷനറിസ് ഓഫ് ചാരിറ്റിയിലെ സിസ്റ്റര്‍ റോസിറ്റാ പറയുന്നു.

പ്രാദേശികമായ ആഘോഷങ്ങളെക്കുറിച്ച് ഒരു തീരുമാനം ആയിട്ടില്ല. സിസ്റ്റര്‍ വ്യക്തമാക്കി.

  • ബി

 

 

You must be logged in to post a comment Login