അള്‍ത്താര ശുശ്രൂഷകരുമായി കൂടിക്കാഴ്ച നടത്തി പാപ്പ

അള്‍ത്താര ശുശ്രൂഷകരുമായി കൂടിക്കാഴ്ച നടത്തി പാപ്പ

Untitled-1യൂറോപ്പിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമുളള ആയിരക്കണക്കിന് അള്‍ത്താര ശുശ്രൂഷകരുമായി ഫ്രാന്‍സിസ് പാപ്പ കൂടിക്കാഴ്ച നടത്തി. അള്‍ത്താര ശുശ്രൂഷകരുടെ ഒന്‍പതാമത് അന്താരാഷ്ട്ര തീര്‍ത്ഥാടനത്തിന്റെ ഭാഗമായാണ് സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ വച്ച് കൂടിക്കാഴ്ച നടത്തിയത്. ഫ്രാന്‍സിസ് പാപ്പ തന്നെ കാണുവാന്‍ എത്തിച്ചേര്‍ന്നവരോട് ഈ വര്‍ഷത്തിലെ തീര്‍ത്ഥാടനത്തിന്റെ വിഷയമായത്തെ ആസ്പദമാക്കി സംസാരിച്ചു. ‘ഇതാ ഞാന്‍ എന്നെ അയച്ചാലും’, എന്നതാണ് ഈ വര്‍ഷത്തെ തീര്‍ത്ഥാടന വിഷയം. ഏശയ്യാ പ്രവാചകനെപ്പോലെ യേശുവിന്റെ സ്വരം ശ്രവിക്കുവാന്‍ നാം തയ്യാറായാല്‍ യേശു നമ്മെ സ്പര്‍ശിക്കും. ഏശയാ പ്രവാചകനെ ദൈവം സ്പര്‍ശിച്ചതു പോലെ യേശു നമ്മെയും സ്പര്‍ശിച്ച് കുറവുകള്‍ നീക്കം ചെയ്യുമെന്ന് ഫ്രാന്‍സിസ് പാപ്പ പറഞ്ഞു. ദൈവത്തോട് എത്രമാത്രം അടുത്താണോ അത്രയും കൂടുതല്‍ അവിടുത്തോട് ചേര്‍ന്നിരുന്ന് പ്രാര്‍ത്ഥിക്കുവാന്‍ നമുക്ക് കഴിയും. യേശുവിന്റെ ശരീരവും രക്തവും നാം എത്ര ആത്മാര്‍ത്ഥതയോടെ ഭക്ഷിക്കുമോ അത്രയും നന്നായി മറ്റുള്ളവരിലേക്ക് ഇറങ്ങിച്ചെല്ലാന്‍ കഴിയും എന്ന് പാപ്പ അള്‍ത്താര ശുശ്രൂഷകരോട് പറഞ്ഞു. എല്ലാ അഞ്ചു വര്‍ഷത്തിലും നടത്തുന്ന അള്‍ത്താര ശുശ്രൂഷകരുടെ യോഗം ഇത്തവണ കോയിറ്റസ് ഇന്റര്‍നാഷണലിസ് മിനിസ്ട്രാന്‍ഷിയം സംഘമാണ് നടത്തിയത്. യൂറോപ്പ്, ജര്‍മ്മനി, ഇറ്റലി, ഫ്രാന്‍സ്, ക്രൊയേഷ്യ, ലുക്‌സെബോര്‍ഗ്, സെര്‍ബിയ, സ്ലൊവാക്കിയ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ കൂടിക്കാഴ്ചയില്‍ പങ്കു ചേര്‍ന്നു.

You must be logged in to post a comment Login