അവകാശങ്ങള്‍ക്കുവേണ്ടി ‘കറുത്ത ദിനം’

അവകാശങ്ങള്‍ക്കുവേണ്ടി ‘കറുത്ത ദിനം’

human-rightsന്യൂഡല്‍ഹി: വിദ്യാഭ്യാസസ്ഥാപനങ്ങളിലും സര്‍ക്കാര്‍ ജോലികളിലും ഹൈന്ദവര്‍ക്കൊപ്പം തുല്യാവകാശം വേണമെന്ന ആവശ്യവുമായി ദളിത് ക്രൈസ്തവരും മുസ്ലീങ്ങളും റാലി നടത്തി ബ്ലാക്ക് ഡേ ആചരിച്ചു. വൈദികരും കന്യാസ്ത്രീകളും നേതൃത്വം നല്കി. കറുത്ത കൊടിയുയര്‍ത്തി മുദ്രാവാക്യങ്ങളുമായാണ് റാലി നടന്നത്.

സര്‍ക്കാര്‍ അടിയന്തിരമായി തങ്ങളുടെ പ്രശ്‌നത്തില്‍ ഇടപെടണമെന്ന് അവര്‍ ആവശ്യപ്പെട്ടു. ഇന്ത്യയിലെങ്ങും ദളിത് ക്രൈസ്തവര്‍ ഓഗസ്റ്റ് 10 ആണ് ബ്ലാക്ക് ഡേ ആയി ആചരിക്കുന്നത്. ഇന്ത്യന്‍ ഭരണഘടന ദളിതര്‍ക്ക് സംവരണാനൂകൂല്യം ഉറപ്പ് വരുത്തിയിട്ടുണ്ടെങ്കിലും ഫലത്തില്‍ ഇതിന്റെ ആനുകൂല്യങ്ങള്‍ ലഭിക്കുന്നില്ല.

You must be logged in to post a comment Login