അവയവങ്ങള്‍ ദാനം ചെയ്യാമെന്ന് പ്രതിഞ്ജയെടുത്ത് കര്‍മ്മലീത്താ സന്യാസിനികള്‍

അവയവങ്ങള്‍ ദാനം ചെയ്യാമെന്ന് പ്രതിഞ്ജയെടുത്ത് കര്‍മ്മലീത്താ സന്യാസിനികള്‍

ന്യൂ ഡല്‍ഹി: ഇന്ത്യയിലെ അറുപത് കര്‍മ്മലീത്താ സന്യാസിനികള്‍ തങ്ങളുടെ അവയവങ്ങള്‍ ദാനം ചെയ്യുമെന്ന് പ്രതിഞ്ജയെടുത്തു. പ്രതിഞ്ജ ചെയ്തതിലൂടെ കരുണയുടെ വര്‍ഷത്തില്‍ തങ്ങളുടേതായ സംഭാവന നല്‍കുകയായിരുന്നു തങ്ങളെന്ന് സന്യാസിനികള്‍ വ്യക്തമാക്കി.

മെയ് 11 ന് ഉത്തരാഖണ്ഡ് സംസ്ഥാനത്തിലെ ഡെറാഡൂണ്‍ പ്രോവിന്‍സിലെ സന്യാസിനികളാണ് അവയവദാനസമ്മതം നടത്തിയത്. സംസ്ഥാനത്തെ കായിക വനം മന്ത്രിയായ ദിനേഷ് അഗര്‍വാളിന് അവര്‍ പ്രതിഞ്ജ കൈമാറി.

“ജീവിച്ചിരിക്കുമ്പോള്‍ ഞങ്ങള്‍ സാമൂഹ്യ സേവനത്തിലൂടെ ജനങ്ങളെ സേവിക്കുന്നു. അതുപോലെ ഞങ്ങള്‍ മരിച്ചാലും ഞങ്ങളുടെ അവയവങ്ങള്‍ അവര്‍ക്ക് ഉപകാരപ്രദമാകും”, കര്‍മ്മലീത്താ സന്യാസ സമൂഹത്തിലെ സിസ്റ്റര്‍ ജയ പീറ്റര്‍ വ്യക്തമാക്കി.

You must be logged in to post a comment Login