അവരെത്തി, മഴയും വെള്ളപ്പൊക്കവും വകവെയ്ക്കാതെ…

ചെന്നൈ: സര്‍വ്വസംഹാരിയായി ആര്‍ത്തലച്ചുപെയ്യുന്ന മഴയും ജനങ്ങളെയാകമാനം ദുരിതത്തിലാഴ്ത്തിയ വെള്ളപ്പൊക്കവും വകവെയ്ക്കാതെ ചെന്നൈയിലെ ദുരിതബാധിതരെ സഹായിക്കാന്‍ രംഗത്തെത്തിയിരിക്കുകയാണ് കാരിത്താസ് ഇന്ത്യ പ്രവര്‍ത്തകര്‍. നാലു ദിവസമായി തുടരുന്ന മഴയിലും വെള്ളപ്പൊക്കത്തിലും പെട്ടുഴലുന്ന ജനങ്ങളുടെ പുനരധിവാസപ്രവര്‍ത്തനങ്ങള്‍ക്ക് മറ്റു സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കൊപ്പം നേതൃത്വം നല്‍കാന്‍ കാരിത്താസ് പ്രവര്‍ത്തകരുമുണ്ട്. പള്ളികളും മറ്റു സഭാസ്ഥാപനങ്ങളും ജനങ്ങള്‍ക്കായി തുറന്നിടണമെന്ന് സഭാനേതാക്കന്‍മാരും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

You must be logged in to post a comment Login