അവര്‍ക്ക് ക്രാക്കോവിലെത്താനായില്ല!?

അവര്‍ക്ക് ക്രാക്കോവിലെത്താനായില്ല!?

ബെയ്ജിംങ്: കാത്തിരുന്ന നിമിഷമായിരുന്നു അത്. ഏറെ ആഗ്രഹിച്ചിരുന്നതും. പക്ഷേ അവസാന നിമിഷം എല്ലാം തകിടം മറിഞ്ഞു. ലോകയുവജനസംഗമത്തില്‍ പങ്കെടുക്കാനായി പോളണ്ടിലേക്ക് യാത്ര തിരിച്ച 50 അംഗസംഘത്തിനാണ് ഈ ദുര്യോഗമുണ്ടായത്.

റണ്‍വേയില്‍ നിന്ന് വിമാനം പറന്നുയരാന്‍ തുടങ്ങുമ്പോഴായിരുന്നു അടിയന്തിര സന്ദേശം നല്കി സംഘത്തെ ഉദ്യോഗസ്ഥര്‍ തിരികെ വിളിപ്പിച്ചത്. ചൈനീസ് സര്‍ക്കാരിന്റെ ഉത്തരവ് പ്രകാരമായിരുന്നു അത്.

യാത്ര ചെയ്യുമ്പോള്‍ പാലിക്കേണ്ട നിബന്ധനകള്‍ പാലിച്ചിട്ടില്ല എന്നാണ് കാരണം പറയുന്നത്. പക്ഷേ ക്രൈസ്തവവിരോധത്തിന്റെ ഭാഗമാണ് ഇതെന്ന് വ്യക്തമാണ്.

You must be logged in to post a comment Login