‘അവര്‍ ഇന്നിന്റെ രക്തസാക്ഷികള്‍: യെമന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരെക്കുറിച്ച് ഫ്രാന്‍സിസ് പാപ്പ

‘അവര്‍ ഇന്നിന്റെ രക്തസാക്ഷികള്‍: യെമന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരെക്കുറിച്ച് ഫ്രാന്‍സിസ് പാപ്പ

വത്തിക്കാന്‍: യെമന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട മിഷനറീസ് ഓഫ് ചാരിറ്റി പ്രേഷിതര്‍ ഇന്നിന്റെ രക്തസാക്ഷികളാണെന്ന് ഫ്രാന്‍സിസ് പാപ്പ. വാഴ്ത്തപ്പെട്ട മദര്‍ തെരേസ അവര്‍ക്കു വേണ്ടി മാദ്ധ്യസ്ഥം വഹിക്കുമെന്നും അദ്ദേഹം പറഞ്ഞു. ലോകം ഇത്രമാത്രം ക്രൂരത കാണിക്കുന്ന അവസ്ഥയെ മാര്‍പാപ്പ അപലപിച്ചു.

‘മിഷനറീസ് ഓഫ് ചാരിറ്റി സന്യാസസഭയിലെ പ്രേഷിതരോട് എന്റെ അനുശോചനം ഞാനറിയിക്കുന്നു. അവര്‍ ഇന്നിന്റെ രക്തസാക്ഷികളാണ്. സഭക്കു വേണ്ടിയാണ് അവര്‍ രക്തം ചിന്തിയത്. ഫ്രാന്‍സിസ് പാപ്പ പറഞ്ഞു.

ആക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്കു വേണ്ടിയും അവരുടെ കുടുംബാംഗങ്ങള്‍ക്കു വേണ്ടിയും ഫ്രാന്‍സിസ് പാപ്പ പ്രത്യേകം പ്രാര്‍ത്ഥിച്ചു. സ്വര്‍ഗ്ഗത്തില്‍ മദര്‍ തെരേസ അവരുടെ കൂട്ടിനുണ്ടായിരിക്കട്ടെ എന്നും അദ്ദേഹം പറഞ്ഞു.

You must be logged in to post a comment Login