അവര്‍ പാപ്പയെ കണ്ടു, യഥാര്‍ത്ഥ്യബോധത്തോടെ…

അവര്‍ പാപ്പയെ കണ്ടു, യഥാര്‍ത്ഥ്യബോധത്തോടെ…

വത്തിക്കാന്‍: സമൂഹത്തിലെ യാഥാര്‍ത്ഥ്യങ്ങള്‍ക്കു നേരെ പുറംതിരിഞ്ഞു നില്‍ക്കുന്നെന്നും യഥാര്‍ത്ഥ ജീവിതപ്രശ്‌നങ്ങള്‍ മനസ്സിലാക്കുന്നില്ലെന്നുമുള്ള പരാതി ഇന്നത്തെ യുവജനങ്ങളെക്കുറിച്ച് പലരും ഉന്നയിക്കാറുണ്ട്. കാര്യങ്ങള്‍ അങ്ങനെയല്ലെന്ന് തെളിയിക്കാനാണ് 115 രാജ്യങ്ങളില്‍ നിന്നുള്ള 3000 ത്തോളം യുവജനങ്ങള്‍ മാര്‍പാപ്പയെ കാണാനെത്തിയത്. ജീവിതം തങ്ങള്‍ക്ക് കുട്ടിക്കളിയല്ലെന്നും ഗൗരവത്തോടെയാണ് ജീവിതത്തെ കാണുന്നതെന്നും വ്യക്തമാക്കുന്നതായിരുന്നു അവരുടെ സംഭാഷണങ്ങള്‍.

World MUN എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന ഹാര്‍വാര്‍ഡ് വേള്‍ഡ് മോഡല്‍ യുണൈറ്റഡ് നേഷന്‍സ്’ എന്ന പരിപാടിയുടെ ഭാഗമായാണ് യുവജനങ്ങള്‍ വത്തിക്കാനിലെത്തിയത്. ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിയാണ് പരിപാടി സംഘടിപ്പിച്ചത്. ജീവിതയാഥാര്‍ത്ഥ്യങ്ങളെ നേരിടാന്‍ യുവജനങ്ങളെ പ്രാപ്തരാക്കുക, നാളേക്കു വേണ്ടി നല്ല നേതാക്കളെ വാര്‍ത്തെടുക്കുക എന്നിവയാണ് World MUN ന്റെ ലക്ഷ്യം.

അഭയാര്‍ത്ഥികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍, ഭീകരവാദം, ദാരിദ്യം, സാമൂഹികവും സാമ്പത്തികവുമായ അസമത്വം തുടങ്ങിയ പ്രശ്‌നങ്ങള്‍ യുവജനങ്ങള്‍ മാര്‍പാപ്പയുമായി ചര്‍ച്ച ചെയ്തു. പരിഹാരം കാണാന്‍ സാധിക്കുന്ന പ്രശ്‌നങ്ങള്‍ മാത്രമേ നമുക്കു മുന്‍പിലുള്ളൂ എന്നും അവയെ ധൈര്യപൂര്‍വ്വം നേരിടണമെന്നും മാര്‍പാപ്പ യുവജനങ്ങളോട് പറഞ്ഞു.

You must be logged in to post a comment Login