അവര്‍ ഫാദേഴ്‌സ് ഡേ ആഘോഷിച്ചത് വൈദികരോടൊപ്പം

അവര്‍ ഫാദേഴ്‌സ് ഡേ ആഘോഷിച്ചത് വൈദികരോടൊപ്പം

ഹാന്‍ ഡാന്‍: അംഗവൈകല്യം സംഭവിച്ചവര്‍, മാതാപിതാക്കന്മാര്‍ ഉപേക്ഷിച്ചവര്‍. അനാഥര്‍… ചൈനയിലെ ഹാന്‍ ഡാന്‍ രൂപതയിലെ ഡോണ്‍ ബോസ്‌ക്കോ ഇന്‍സ്റ്റിറ്റ്യൂട്ടിലെ കാര്യമാണ് പറയുന്നത്. പക്ഷേ അവരും ഇത്തവണ ഫാദേഴ്‌സ് ഡേ ആഘോഷിച്ചു. തങ്ങളെ പരിപാലിക്കുന്ന വൈദികര്‍ക്കൊപ്പം. അല്ലെങ്കില്‍ ഈ വൈദികര്‍ അവര്‍ക്ക് പിതൃതുല്യര്‍ തന്നെയാണല്ലോ.

ജൂണിലെ മൂന്നാമത്തെ ഞായറാഴ്ച എല്ലാവര്‍ഷവും ചൈനക്കാര്‍ പിതൃദിനം കൊണ്ടാടാറുണ്ട്. 1984 ല്‍ രൂപമെടുത്തതാണ് ഡോണ്‍ ബോസ്‌ക്കോ ഇന്‍സ്റ്റിറ്റ്യൂട്ട് . പള്ളിയുടെ വാതില്ക്കല്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ ഒരു കുട്ടിയായിരുന്നു ഇവിടത്തെ ആദ്യ അതിഥി. എങ്കിലും 1994 ലാണ് ഔദ്യോഗികമായി ഇതിന് ആരംഭം കുറിക്കപ്പെട്ടത്.

ഇന്ന് ആകെ മുന്നൂറോളം കുട്ടികള്‍ ഇവിടെയുണ്ട്. കൂടുതലും അനാഥരായ കുട്ടികളാണ്. എല്ലാവരെയും ഇന്‍സ്റ്റിറ്റ്യൂട്ട് സ്‌നേഹത്തോടെ സ്വാഗതം ചെയ്യുന്നു.

You must be logged in to post a comment Login