അവര്‍ വന്നത് അള്ളാഹു അക്ബര്‍ വിളിച്ച്…

അവര്‍ വന്നത് അള്ളാഹു അക്ബര്‍ വിളിച്ച്…

പാരീസ്: തീവ്രവാദികള്‍ ദേവാലയത്തില്‍ കയറിയപ്പോള്‍ ഉറക്കെ വിളിച്ചത് അള്ളാഹു അക്ബര്‍ എന്നായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍. വൈദികനെ കഴുത്തറുത്ത് കൊന്നത് ആദെല്‍ കെ എന്ന പതിനെട്ടുകാരനാണെന്ന് ബിബിസി ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. സിറിയയിലേക്ക് കടക്കാന്‍ രണ്ടുതവണ ശ്രമിച്ചിട്ടുള്ള വ്യക്തിയാണ് ഇയാള്‍. അള്‍ത്താരയില്‍ വച്ച് അറബിയില്‍ തീവ്രവാദികള്‍ ഒരു പ്രഭാഷണം നടത്തിയെന്ന് സിസ്റ്റര്‍ ഡാനിയെല പറയുന്നു. ബന്ദികളാക്കിയ മൂന്നുപേര്‍ സുരക്ഷിതരാണ്. എന്നാല്‍ ഒരാള്‍ അപകടനില തരണം ചെയ്തിട്ടില്ല.

You must be logged in to post a comment Login