അവസാനം വരെ പ്രണയം സൂക്ഷിച്ചവര്‍ ( സെലിന്റെ കഥ മാര്‍ട്ടിന്റെയും 4)

അവസാനം വരെ പ്രണയം സൂക്ഷിച്ചവര്‍ ( സെലിന്റെ കഥ മാര്‍ട്ടിന്റെയും 4)

Couple-love-31396193-1440-900ഭൂമിയില്‍ ജീവിക്കുമ്പോഴും സ്വര്‍ഗ്ഗത്തെ ലക്ഷ്യമാക്കിയായരുന്നു സെലിനും മാര്‍ട്ടിനും ജീവിച്ചിരുന്നത്. ദൈവത്തിന് ഒന്നാം സ്ഥാനം നല്കുക എന്നത് ആ കുടുംബത്തിന്റെ പൊതു സ്വഭാവമായിരുന്നു.. ദിനേനയുള്ള വിശുദ്ധ ബലിയര്‍പ്പണവും ദിവ്യകാരുണ്യസ്വീകരണവുമായിരുു  അവരുടെ ശക്തികേന്ദ്രം.

എല്ലാ   ദിവസവും വെളുപ്പിന് അഞ്ചരയ്ക്കുള്ള ദിവ്യബലിയിലായിരുന്നു അവര്‍ സംബന്ധിച്ചിരുത്. അയല്‍വക്കംകാര്‍ ആ വീടിന്റെ വാതില്‍ അടഞ്ഞുകിടക്കുന്നത് കാണുകയാണെങ്കില്‍ പറയുമായിരുന്നുവത്രെ മാര്‍ട്ട’ിനും സെലിനും പള്ളിയിലായിരിക്കുമെന്ന്. അതിരാവിലെ ഉറക്കമുണരുകയും വൈകി കിടന്നുറങ്ങുകയും ചെയ്യുന്ന ശീലമായിരുന്നു അവരുടേത്.

വിവാഹശേഷവും ലെയ്‌സ് നിര്‍മ്മാണ യൂണിറ്റിന് സെലിന്‍ മുടക്കം വരുത്തിയിരുന്നില്ല. നല്ല വരുമാനം അവള്‍ക്ക് അതില്‍ നി്ന്ന് ലഭിക്കുന്നുുമുണ്ടായിരുന്നു. ഭാര്യയുടെ നിരന്തരമായ അദ്ധ്വാനം കണ്ടപ്പോള്‍ മാര്‍ട്ടിന് തോന്നി താന്‍ കൂടി അവളെ സഹായിക്കേണ്ടതായുണ്ടെന്ന്.. ഒരുമിച്ചു പ്രവര്‍ത്തിച്ചാല്‍ അത് മനസ്സിനു സന്തോഷം നല്കുമെന്നും അദ്ദേഹത്തിന് തോന്നി. അതിന്‍പ്രകാരം സ്വന്തമായുണ്ടായിരുന്ന വാച്ചുകടയും ആഭരണക്കടയും അനന്തിരവനെ ഏല്പിച്ചതിന് ശേഷം ഭാര്യയുടെ ബിസിനസിന്റെ മാനേജര്‍ ചുമതല മാര്‍ട്ടിന്‍
ഏറ്റെടുത്തു. സെലിന്റെ ഓഫീസിന്റെ അടുത്തേക്ക് അവര്‍ വീടു മാറുകയും ചെയ്തു. നല്ലൊരു കലാകാരന്‍ കൂടിയായിരുന്ന മാര്‍ട്ട’ിനാണ് ലെയ്‌സിന് ഡിസൈന്‍ ചെയ്തിരുന്നത്.

ബിസിനസാണ് ചെയ്തിരുതെങ്കിലും ബന്ധങ്ങളെ അവര്‍ അങ്ങനെ കരുതിയിരുന്നില്ല.,. തൊഴിലാളികളോട് സ്‌നേഹവും അനുകമ്പയും പ്രദര്‍ശിപ്പിക്കുതില്‍ ആ ദമ്പതികള്‍ മുന്നില്‍ നിന്നിരുന്നു. അതുപോലെ തെന്നയായിരുന്നു പരസ്പരമുള്ള പരിഗണനയും ആരോഗ്യകാര്യങ്ങളിലുള്ള ശ്രദ്ധയും.

സ്‌നേഹത്തിന്റെ ഇഴപിഴിയാത്ത സ്വര്‍ണ്ണനൂലിഴകളാല്‍ നെയ്യപ്പെ’ട്ടതായിരുന്നു അവരുടെ ദാമ്പത്യം.
പരസ്പരം എഴുതിയ കത്തുകള്‍ അക്കാര്യം വിളിച്ചോതുന്നുണ്ട്. പാരീസില്‍ നിന്ന് മാര്‍ട്ടിന്‍ സെലിന് അയച്ച കത്ത് ഇതിനെ ഉദാഹരിക്കുന്നു ‘ നോക്കൂ, ഞാന്‍ നിന്നോട് പറഞ്ഞിട്ടില്ലേ
അത് നിസ്സാരമായിട്ടെടുക്കൂ, നീ കഠിനമായി അദ്ധ്വാനിക്കുന്നുണ്ട് അത് നിന്നെ ദുര്‍ബലപ്പെടുത്തും. നമ്മള്‍ കഠിനമായി അദ്ധ്വാനിക്കും. പക്ഷേ ദൈവം വിശ്രമം ആവശ്യപ്പെടുന്നുണ്ട്. പുരോഗമിക്കുന്ന നല്ലൊരു ബിസിനസ് കെട്ടിപ്പടുക്കുകയാണ് നമ്മുടെ ലക്ഷ്യം. പക്ഷേ അതിന് വേണ്ടി സ്വയം കൊല്ലുന്നത് ന.ല്ലതല്ല..’

മറ്റൊരു കത്തില്‍ മാര്‍ട്ടിന്‍ ഇങ്ങനെ എഴുതുന്നു, എന്റെ പ്രിയേ, ഞാന്‍ വീണ്ടും ആവര്‍ത്തിക്കുന്നു. നീ അമിതമായി ഉത്കണ്ഠാകുലയാകരുത്. ദൈവത്തിന്റെ സഹായത്തോടെ നമുക്ക് നല്ലൊരു ബിസിനസ് കെട്ടിപ്പടുക്കാന്‍ സാധിക്കും. നീയുമായി വീണ്ടും കണ്ടുമുട്ടുന്ന സന്തോഷത്തിന്റെ നാള്‍ വരേയ്ക്കും മുഴുവന്‍ ഹൃദയത്തോടെ ഞാന്‍ നിന്നെ ആലിംഗനം ചെയ്യുന്നു.. നിന്റെ ഭര്‍ത്താവും നിന്റെ സുഹൃത്തുമായവന്‍ എന്നേയ്ക്കും
നിന്നെ സ്‌നേഹിക്കുന്നു..’

ഇതുപോലെ തന്നെയായിരുന്നു സെലിന് മാര്‍ട്ടിനോടുണ്ടായിരുന്ന സ്‌നേഹവും.
സെലിന്റെ ഒരു കത്ത് ഇങ്ങനെയാണ്.  എല്ലാ ദിവസവും ആത്മാവില്‍ .ഞാന്‍ അങ്ങയോടുകൂടെയുണ്ട് ഞാന്‍ അങ്ങയോടുകൂടി ആയിരിക്കാന്‍ ആഗ്രഹിക്കുന്നു, എന്റെ പ്രിയനേ. എന്റെ മുഴുവന്‍ ഹൃദയത്തോടെ ഞാന്‍ അങ്ങയെ സ്‌നേഹിക്കുന്നു.. അങ്ങുമായി വേര്‍പ്പെട്ടുകഴിയുമ്പോള്‍ അങ്ങയുടെ സാന്നിധ്യത്തിന്റെ വില കൂടുതലായി ഞാന്‍ അറിയുന്നു.. അങ്ങയോടുള്ള എന്റെ സ്‌നേഹം ഇരട്ടിയാകുന്നു. അങ്ങയുമായി വേര്‍പ്പെ’ട്ട് ഒരു നിമിഷം പോലും ജീവിക്കാന്‍ എനിക്കാവി.ല്ല
തന്റെ ബന്ധുക്കളെ കാണാന്‍ പോയ ദിവസങ്ങളിലാണ് അകന്നുകഴിയുന്ന ഭര്‍ത്താവിന് സെലിന്‍ ഈ കത്ത് എഴുതിയത്.

ദാമ്പത്യജീവിതത്തില്‍ അവസാനം വരെ ഇതുപോലെ പ്രണയിക്കാന്‍ എത്ര ദമ്പതിമാര്‍ക്ക് കഴിയും? പ്രണയം കാത്തുസൂക്ഷിക്കാനും.. ( തുടരും)

വിനായക് നിര്‍മ്മല്‍

You must be logged in to post a comment Login