അവസാനചുവടുവരെ ക്രിസ്തുവിനെ അനുഗമിക്കേണ്ടവരാണ് സന്യസ്തര്‍

നെയ്‌റോബി: ജീവിതത്തിന്റെ അവസാനനിമിഷം വരെ ക്രിസ്തുവിന്റെ കുരിശിനെ അനുഗമിക്കാന്‍ വിളിക്കപ്പെട്ടിരിക്കുന്നവരാണ് സന്യസ്തര്‍ എന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. സെന്റ് മേരീസ് സ്‌കൂളില്‍ വൈദികര്‍, സന്യസ്തര്‍, സെമിനാരിക്കാര്‍ എന്നിവരോട് സംസാരിക്കുകയായിരുന്നു മാര്‍പാപ്പ. സമ്പത്ത്, അറിയപ്പെടാനുള്ള ആഗ്രഹം, അഭിലാഷങ്ങള്‍ എന്നിവയ്‌ക്കെതിരെയും മാര്‍പാപ്പ മുന്നറിയിപ്പുകള്‍ നല്കി.

കുരിശിനെ അനുഗമിക്കുന്നവര്‍ക്കേ പുനരുത്ഥാനമുണ്ടാകൂ. സഭയ്ക്ക് ബിസിനസില്ല. അതൊരു എന്‍ജിഓയുമല്ല. അതൊരു രഹസ്യമാണ്. മാര്‍പാപ്പ പറഞ്ഞു. സന്യസ്തരുടെ പ്രധാന ജോലി പ്രാര്‍ത്ഥനയാണ്. മാര്‍പാപ്പ ഓര്‍മ്മിപ്പിച്ചു. നമ്മളെല്ലാം ഒരേപോലെയുള്ള പാപികളാണ്. അതുകൊണ്ട് ഇവിടെയുള്ള ഏതെങ്കിലും ഒരു വൈദികനോ കന്യാസ്ത്രീയോ വിചാരിക്കരുത് താന്‍ മാത്രമാണ് പാപിയെന്ന്.എല്ലാവരും പാപികളാണ്.

ലോകത്ത് നടക്കുന്ന വിവിധങ്ങളായ കുറ്റകൃത്യങ്ങളെയോര്‍ത്ത് കരയുക. പ്രത്യേകിച്ച നിഷ്‌ക്കളങ്കരായ കുട്ടികളെ കൊല്ലുന്നതുപോലെയുള്ള പാപങ്ങളോര്‍ത്ത്. പത്രോസിന്റെ കണ്ണുനീരിനെ ഇതിലേക്കായി മാര്‍പാപ്പ ഉദാഹരിച്ചു.

You must be logged in to post a comment Login