അവസാനത്തെ അപ്പസ്‌തോലന്‍ മരണത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടത്..

അവസാനത്തെ അപ്പസ്‌തോലന്‍ മരണത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടത്..

ക്രിസ്തു തിരഞ്ഞെടുത്ത അപ്പസ്‌തോലന്മാര്‍ പന്ത്രണ്ടു പേരായിരുന്നുവല്ലോ. അവരില്‍ പത്തുപേരും രക്തസാക്ഷികളായിട്ടാണ് മരണമടഞ്ഞത്. യൂദാസ് ആത്മഹത്യ ചെയ്തു. അവസാനത്തെ അപ്പസ്‌തോലനായ യോഹന്നാന്റെ അന്ത്യം വളരെ വ്യത്യസ്തമായിരുന്നു. സ്വഭാവികകാരണങ്ങളാലാണ് യോഹന്നാന്‍ മരണമടഞ്ഞത്.

എന്നാല്‍ അതിന് മുമ്പ് യോഹന്നാനെ കൊലപെടുത്താനുള്ള ശ്രമങ്ങള്‍ നടന്നിരുന്നു. മാതാവിന്റെ സ്വര്‍ഗ്ഗാരോപണത്തിന് ശേഷമാണ് ആ സംഭവം നടന്നത്. ജോണിനെ ശത്രുക്കള്‍ അറസ്റ്റ് ചെയ്യുകയും മരണത്തിന് വിധിക്കുകയും ചെയ്തു.

ഏതുവിധത്തിലാണ് ജോണിനെ കൊലചെയ്യാന്‍ അധികാരികള്‍ ശ്രമിച്ചതെന്നോ? കൊളോസിയത്തിലെ ആള്‍ക്കൂട്ടത്തിന് മുമ്പില്‍ തിളച്ച എണ്ണയിലിട്ട് പൊരിക്കാനായിരുന്നു പദ്ധതി. വലിയൊരു കലത്തില്‍ എണ്ണയൊഴിച്ചു. അടിയില്‍ തീ കൂട്ടി. ഗാര്‍ഡുകള്‍ അദ്ദേഹത്തെ കൈകാലുകള്‍ കൂട്ടിക്കെട്ടി ബലമായി തിളയ്ക്കുന്ന എണ്ണയിലേക്കെറിഞ്ഞു.

ജോണിനെ തിളച്ച എണ്ണയിലിട്ട് കൊല്ലുന്നത് കാണാന്‍ കാത്തിരുന്ന ജനക്കൂട്ടം കണ്ടത് പരിക്കുകളില്ലാതെ തിളച്ച എണ്ണയില്‍ ജോണ്‍ എണീറ്റ് നില്ക്കുന്നതാണ്. അത്ഭുതകരമായ ഈ രംഗം കണ്ടതിന് ശേഷം ഒരുപാട് പേര്‍ക്ക് മാനസാന്തരമുണ്ടായെന്നും കഥയുണ്ട്.

ജോണിനെ കൊല്ലാന്‍ കഴിയില്ലെന്ന് മനസ്സിലാക്കിയ റോമന്‍ ഭരണാധികാരി പാത്മോസ് ദ്വീപിലേക്ക് ജോണിനെ നാടുകടത്താന്‍ തീരുമാനിക്കുകയായിരുന്നു. പാത്മോസിലെ ഏകാന്തവാസത്തില്‍ ദൈവം ജോണിന് കൂടെയുണ്ടായിരുന്നു. അതാണ് വെളിപാട് എഴുതാന്‍ ദൈവം ജോണിന് അവസരമൊരുക്കിയത്. പാത്മോസില്‍ വച്ചായിരുന്നു വെളിപാടിന്റെ രചന.

ബി

You must be logged in to post a comment Login