അവാര്‍ഡ് നേട്ടത്തില്‍ ബംഗലൂരു ബോസ്‌കോ സെന്റര്‍

ബംഗലൂരു: തെരുവില്‍ അലയുന്ന അനാഥരായ കുട്ടികളുടെ സംരക്ഷണത്തിനായി സലേഷ്യന്‍ വൈദികരുടെ നേതൃത്വത്തില്‍ ബംഗലൂരുവില്‍ പ്രവര്‍ത്തിക്കുന്ന ബോസ്‌കോ സെന്ററിന് കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രാലയത്തിന്റെ പുരസ്‌കാരം. പാവപ്പെട്ടവരും അനാഥരുമായ കുട്ടികളുടെ ഉന്നമനത്തിനു വേണ്ടി നടത്തുന്ന പ്രവര്‍ത്തനങ്ങളെ മാനിച്ചാണ് പുരസ്‌കാരം.

1980 ലാണ് ബോസ്‌കോ സെന്റര്‍ ബംഗലൂരുവില്‍ പ്രവര്‍ത്തനമാരംഭിക്കുന്നത്. ബംഗലൂരു ക്രിസ്തു ജ്യോതി കോളേജിലെ ദൈവശാസ്ത്ര വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തിലായിരുന്നു തുടക്കം. ഇപ്പോള്‍ ബംഗലൂരു നഗരത്തില്‍ തന്നെ ഇവര്‍ക്ക് ഒന്‍പതു സെന്ററുകളുണ്ട്. ബംഗലൂരുവിലെ ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കുന്നതും ബോസ്‌കോ സെന്ററാണ്. ഇക്കാലയളവിനുള്ളില്‍ സ്ഥാപനത്തിനു ലഭിക്കുന്ന ഏറ്റവും വലിയ അംഗീകാരമാണിത്.

You must be logged in to post a comment Login