അവിവാഹിതര്‍ക്ക് ഇംഗ്ലണ്ട് ബിഷപ്പുമാരുടെ വലന്റൈന്‍ സമ്മാനം

അവിവാഹിതര്‍ക്ക് ഇംഗ്ലണ്ട് ബിഷപ്പുമാരുടെ വലന്റൈന്‍ സമ്മാനം

തങ്ങള്‍ക്ക് അനുയോജ്യരായ ജീവിത പങ്കാളിയെ അന്വേഷിക്കുന്നവര്‍ക്കായി ഇത്തവണത്തെ പ്രണയദിനത്തോടനുബന്ധിച്ച് ഇംഗ്ലണ്ടിലെയും വെയില്‍സിലെയും ബിഷപ്പുമാര്‍ സവിശേഷമായൊരു സമ്മാനമാണ് നല്‍കിയിരിക്കുന്നത്. തങ്ങളുടെ പങ്കാളിയെ കണ്ടെത്താനാവാത്തതിന്റെ വിഷമം പലരെയും ഏറെ അലട്ടാറുണ്ട്. ഈ സങ്കടത്തില്‍ നിന്നും മോചനം നേടാന്‍ അവരെ സഹായിക്കുകയും സ്‌നേഹസ്വരൂപനായ ദൈവത്തിന് എല്ലാ മനുഷ്യരെയും കുറിച്ച് ഒരു പദ്ധതിയുണ്ടെന്ന് ബോധ്യപ്പെടുത്തുകയുമാണ് നൊവേനയുടെ ഉദ്ദേശ്യമെന്ന് ബിഷപ്പുമാര്‍ പറയുന്നു.

പ്രാര്‍ത്ഥന ഇങ്ങനെ:

സ്‌നേഹസ്വരൂപനായ ഞങ്ങളുടെ പിതാവേ,
എന്റെ ജീവിതപങ്കാളിക്കുവേണ്ടിയുള്ള അന്വേഷണത്തിലാണ് ഞാനെന്ന് അങ്ങേക്കറിയാമല്ലോ. എന്നെക്കുറിച്ച് അങ്ങേക്ക് മഹത്തായൊരു പദ്ധതിയുണ്ടെന്ന് ഞാനറിയുന്നു. എനിക്കായി അങ്ങ് കരുതിവെച്ചിട്ടുള്ള ജീവിതത്തിന്റെ പാതിയെ ഉടന്‍ കണ്ടുമുട്ടുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. പരിശുദ്ധാത്മാവിന്റെ ശക്തിയാല്‍ എന്റെ ഹൃദയത്തെ തുറവിയുള്ളതായി മാറ്റാന്‍ സാധിക്കുമെന്നും എന്റെ ജീവിതത്തിന്റെ പകുതിയെ തിരിച്ചറിയാന്‍ എനിക്കു കഴിയുമെന്നും ഞാന്‍ വിശ്വസിക്കുന്നു. ആ കൂടിച്ചേരലിന് പ്രതിബന്ധമായി നില്‍ക്കുന്ന എല്ലാ ഘടകങ്ങളെയും അങ്ങ് നീക്കണമേ. അങ്ങനെ ഞാന്‍ സമാധാനവും ആനന്ദവും കണ്ടെത്തട്ടെ. എന്നെക്കുറിച്ച് അങ്ങേക്ക് മറ്റെന്തെങ്കിലും പദ്ധതിയുണ്ടെങ്കില്‍ അതു തിരിച്ചറിയാനുള്ള അനുഗ്രഹം എനിക്കു നല്‍കണമേ. പോയ കാലത്തെ എന്റെ ജീവിതത്തെയും വര്‍ത്തമാനകാലത്തെ പ്രവര്‍ത്തനങ്ങളെയും വരാനിരിക്കുന്ന ജീവിതത്തെയും ഞാനങ്ങേ തിരുക്കുമാരന്റെ കരുണാര്‍ദ്രമായ ഹൃദയത്തിനു മുന്നില്‍ പൂര്‍ണ്ണമായി സമര്‍പ്പിക്കുന്നു. എന്റെ പ്രാര്‍ത്ഥനക്ക് അവിടുന്നു ഉത്തരമരുളുമെന്ന് എനിക്കുറപ്പുണ്ട്.

ആമ്മേന്‍

ഈശോയുടെ തിരുഹൃദയമേ, ഞാനങ്ങയില്‍ ആശ്രയിക്കുന്നു
വിശുദ്ധ വലന്റൈന്‍, എനിക്കു വേണ്ടി പ്രാര്‍ത്ഥിക്കണമേ

തുടര്‍ച്ചയായി 9 ജീവസങ്ങളിലാണ് നൊവേന ചൊല്ലേണ്ടത്.

You must be logged in to post a comment Login