അവിശ്വാസത്തില്‍ നിന്ന് വിശ്വാസത്തിലേക്ക്

അവിശ്വാസത്തില്‍ നിന്ന് വിശ്വാസത്തിലേക്ക്

download (6)ബൊളീവിയയിലെ ഗവേഷണ സ്ഥാപനമായ ഗ്രൂപ്പോ ഇന്റര്‍നാഷണല്‍ പാരാ ലാ പാസ് എന്ന സ്ഥാപനത്തിലെ ഗവേഷണ പ്രൊഫഷണലായ ഡോ. കസ്റ്റാനോന്‍ കഴിഞ്ഞ 20 വര്‍ഷക്കാലമായി നിരീശ്വരവാദിയായിരുന്നു. എന്നാല്‍ രക്തമൊഴുകുന്ന തിരുവോസ്തി, കണ്ണീരൊഴുകുന്ന രൂപങ്ങള്‍ എന്നിവയുടെ പിന്നിലെ രഹസ്യങ്ങള്‍ അറിയുന്നതിനു വേണ്ടി ഡോ. കസ്റ്റാനോന്‍ നിയമിതനായി. ശാസ്ത്രത്തിന് വിശദീകരണം നല്‍കാന്‍ കഴിയാത്ത പല രഹസ്യങ്ങളും അദ്ദേഹം നടത്തിയ അന്വേഷണത്തില്‍ തിരിച്ചറിഞ്ഞു. അത് അദ്ദേഹത്തിന്റെ ജീവിതത്തില്‍ വഴിത്തിരിവായി. ന്യൂറോ-സൈക്കോളജിസ്റ്റായ ഡോ. കസ്റ്റാനനിനെ ലോകമെമ്പാടും ഗവേഷണം നടത്തുന്നതിനായി വത്തിക്കാന്‍ ക്ഷണിച്ചതാണ്.

 

1999ല്‍ ബ്യൂണോ ഐറിസില്‍ വിശുദ്ധ കുര്‍ബാന മദ്ധ്യേ നടന്ന അത്ഭുതത്തെ കുറിച്ച് പഠനം നടത്തുന്നതിനായി ഡോ. കസ്റ്റാനന്‍ നിയുക്തനായി. 1996ലാണ് അത്ഭുതം നടക്കുന്നത്. വിശുദ്ധ കുര്‍ബാന നല്‍കുന്നതിനിടയില്‍ വൈദികന്റെ കൈയ്യില്‍ നിന്നും തിരുവോസ്തി താഴെ വീണു. ആചാരപ്രകാരം താഴെ വീണ തിരുവോസ്തി അദ്ദേഹം വെള്ളം നിറഞ്ഞ ചെറിയ പെട്ടിയില്‍ വച്ച് സക്രാരിയില്‍ സൂക്ഷിച്ചു. ദിവസങ്ങള്‍ക്കു ശേഷം സക്രാരി തുറന്ന വൈദികന്‍ സൂക്ഷിച്ചു വച്ച തിരുവോസ്തിക്ക് വലിപ്പം വച്ചതായും അതില്‍ ചുവന്ന കുത്തുകള്‍ പ്രത്യക്ഷപ്പെട്ടതായും കാണാന്‍ സാധിച്ചു. ഒടുവില്‍ ഒരു തുണ്ട് മാംസക്കഷണമായി തിരുവോസ്തി മാറി. ഡോ. കസ്റ്റാനന്‍ തിരുവോസ്തിയുടെ ഒരു ഭാഗം ഫോറന്‍സിക് വിദഗ്ദനായ ഡോ. ഫ്രെഡറിക് സുഗ്ബിക്ക് അയച്ചു കൊടുത്തു. പഠനത്തില്‍ മുന്‍വിധികള്‍ ഉണ്ടാവാതിരിക്കാന്‍ അദ്ദേഹത്തോട് നടന്ന സംഭവങ്ങളെക്കുറിച്ച് ഒന്നും വിശദീകരിച്ചിരുന്നില്ല. അദ്ദേഹത്തിന്റെ പഠനത്തില്‍ ഹൃദയഭാഗത്തുനിന്നുമുള്ള ഭാഗമായിരുന്നു അത് എന്ന് കണ്ടെത്തി.

 

ധാരാളം ശ്വേത രക്താണുക്കളുടെ സാന്നിധ്യവും ഉള്ളതായി കണ്ടെത്തി. സാധാരണ ശ്വേതരക്താണുക്കള്‍ക്ക് ജീവനുള്ള ശരീരത്തിന്റെ പുറത്തു വച്ച് മരണം സംഭവിക്കും. കാരണം, തിരുവോസ്തിയില്‍ കണ്ടെത്തിയ ഹൃദയഭാഗത്തില്‍ ശ്വേതരക്താണുക്കളുടെ അളവ് കൂടുതലായിരുന്നു. അങ്ങനെ തിരുവോസ്തിയില്‍ നിന്നും ഒരു ഭാഗം എടുത്തപ്പോള്‍ അതില്‍ ജീവനുള്ള ആളുടെ ഹൃദയമാണ് ഉണ്ടായിരുന്നത് എന്ന് തെളിഞ്ഞു. മാത്രമല്ല ഹൃദയഭാഗത്തെ ശ്വേതരക്താണുക്കള്‍ക്ക് അതി ക്രൂരമായ പ്രഹരം സംഭവിച്ചതു പോലെ അവ സംയുക്തകോശങ്ങളുടെ അകത്തേക്ക് കയറിപോയിരുന്നു. ഇന്നത്തെ തലമുറയ്ക്ക് തിരുവോസ്തിയിലുള്ള വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നു. അതിനാല്‍ ഇത്തരം അത്ഭുതത്തെക്കുറിച്ച് മറ്റുള്ളവരോട് പറയേണ്ടതുണ്ട്, ഡോ. കസ്റ്റാനന്‍ പറഞ്ഞു. ഇന്ന് അദ്ദേഹം ക്രിസതുവില്‍ വിശ്വസിക്കുന്ന കത്തോലിക്കനാണ്.

You must be logged in to post a comment Login