അവിശ്വാസവും ചാരിത്ര്യശുദ്ധിയും

അവിശ്വാസവും ചാരിത്ര്യശുദ്ധിയും

imagesഡോണ്‍ ഈഡന്‍ എന്ന 31 വയസ്സുകാരി താന്‍ ഇതിനു മുന്‍പ് കയറാത്ത ഒരു പുസ്തകശാലയില്‍ സന്ദര്‍ശനം നടത്തി. ചാരിത്ര്യശുദ്ധിയെ സംബന്ധിക്കുന്ന പുസ്തകള്‍ അടങ്ങിയ ഒരു ഷെല്‍ഫായിരുന്നു അത്.

പുസ്തകശാല സന്ദര്‍ശനം എന്നത് ഈഡനെ സംബന്ധിച്ചിടത്തോളം പുതിയൊരനുഭവമാണ്. കാരണം പുസ്തകത്തെക്കാള്‍ ഈഡന്‍ സ്‌നേഹിച്ചത് റോക്ക് സംഗീതത്തെയാണ്.

ഒരു ജൂത സ്ത്രീയായാണ് ജീവിതകാലത്തെ കൂടുതല്‍ സമയവും ഈഡന്‍ എന്ന പത്രപ്രവര്‍ത്തക ചിലവഴിച്ചത്. ഹാരി നില്‍സണ്‍ പോലുള്ള പ്രമുഖരുമായി അഭിമുഖം നടത്തിയും മേലെ തട്ടിലുള്ള ആളുകള്‍ മുതല്‍ ഇങ്ങ് താഴെയുള്ള ബീച്ച് ബോയി അടക്കം ഈഡന്റെ സൗഹൃദ വലയത്തില്‍ പെട്ടിരുന്നു. എന്നാല്‍ ക്രൈസ്തവ മതത്തിലേക്ക് ചേര്‍ന്നതിനു ശേഷമാണ് പുസ്തകങ്ങള്‍ എന്തു നല്‍കണം എന്നതിനെക്കുറിച്ച് തീവ്രമായി ചിന്തിക്കാന്‍ ഈഡന്‍ തുടങ്ങിയത്.

വളരെക്കാലത്തെ അനുഭവമുള്ള ഈഡന്‍ ചാരിത്ര്യശുദ്ധിയുടെ അര്‍ത്ഥം മനസ്സിലാക്കുന്നതിനായി പല പുസ്തകത്തിന്റെയും താളുകള്‍ മറിച്ചു നോക്കി. എന്നാല്‍ പുസ്തകശാലയില്‍ ലൈംഗികതയെക്കുറിച്ച് തെറ്റായ ധാരണ നല്‍കുന്ന രീതിയിലുള്ള പുസ്തകങ്ങള്‍ മാത്രമാണ് നിറഞ്ഞിരുന്നത്. എല്ലാ മുനുഷ്യരും ചാരിത്ര്യശുദ്ധി കാത്തു സുക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഈഡന്റെ മനസ്സില്‍ നിറഞ്ഞു.

പുസ്തകത്തിനായുള്ള ഈഡന്റെ തിരച്ചില്‍ നിഷ്ഫലമായതോടെ ചാരിത്ര്യശുദ്ധിയെക്കുറിച്ച് പുതിയ പുസ്തകമിറക്കാന്‍ തീരുമാനിച്ചു. ഒരു പക്ഷെ ചാരിത്ര്യശുദ്ധിയെക്കുറിച്ച് തന്നെപ്പോലെ മറ്റാര്‍ക്കെങ്കിലും അറിയണമെന്ന് വരുമ്പോള്‍ പുസ്തകം ലഭ്യമാകാതെ വരരുത് എന്ന് അവര്‍ മനസ്സില്‍ തീരുമാനിച്ചിരുന്നു.

അങ്ങനെ 1999ല്‍ ക്രൈസ്തവ മതം സ്വീകരിച്ചതിനു ശേഷം ചാരിത്ര്യത്തെക്കുറിച്ച് മുതിര്‍ന്നവര്‍ക്കായുള്ള പുസ്തകം രചിച്ചു. അതിനു ശേഷം 2006ല്‍, ദി ത്രില്‍ ഓഫ് ദി ചാസ്റ്റി: ഫൈന്‍ഡിങ്ങ് ഫുള്‍ഫില്‍മെന്റ് വൈല്‍ ലീവിങ്ങ് യുവര്‍ ക്ലോത്സ് ഓണ്‍ എന്ന പുസ്തകം രചിച്ചു.

കത്തോലിക്കാ വിശ്വാസം സ്വീകരിച്ചതിനു ശേഷമുള്ള തന്റെ പുതിയ അനുഭവങ്ങളുടെ വെളിച്ചത്തില്‍ ഈഡന്‍ പുസ്തകം പുതുക്കി 2015ല്‍ വീണ്ടും പ്രസിദ്ധീകരിച്ചു.

തന്റെ ജീവിതസാഹചര്യത്തിലൂടെയാണ് ഈഡന്‍ തന്റെ പുസ്തകം രചിച്ചിട്ടുള്ളത്. മതം മാറുന്നതിനുമുന്‍പ് താന്‍ കടന്നു പോയ വഴികളെക്കുറിച്ച് വ്യക്തമായ ധാരണയുള്ളതിനാല്‍ ഈഡന് സാധാരണക്കാരുടെ നിലയില്‍ ചിന്തിക്കുന്നതിന് വഴിതെളിഞ്ഞു. കഴിഞ്ഞകാലത്തെ മുറിവുകളാല്‍ വേദന അനുഭവിക്കുന്നവര്‍ക്ക് പ്രതീക്ഷയും സാന്ത്വനവും നല്‍കാന്‍ ഈഡന് കഴിഞ്ഞു.

നമ്മിലുള്ള ദൈവസ്‌നേഹത്തിന്റെ ഉറവിടം ശൂന്യവല്‍ക്കരിക്കപ്പെടുമ്പോള്‍ അത് നികത്തുവാന്‍ യേശുക്രിസ്തുവിലൂടെയുള്ള ദൈവസ്‌നേഹവത്തിന് മാത്രമേ കഴിയൂ എന്ന് ഈഡന്‍ തന്റെ പുസ്തകത്തില്‍ വ്യക്തമാക്കുന്നു.

ദൈവത്തിന്റെ സുവിശേഷം എല്ലാവരിലേക്കും എത്തിക്കേണ്ടത് അത്യാവശ്യമാണ്. ലൈംഗികതയെക്കുറിച്ചുള്ള സഭയുടെ പഠനങ്ങളും സുവിശേഷ പ്രഘോഷണത്തിന്റെ ഭാഗമാണ്. എന്നാല്‍ ക്രൈസ്തവര്‍ യേശു ക്രിസ്തുവിന്റെ വാക്കുകള്‍ക്ക് വിലകല്‍പ്പിക്കാറില്ല എന്ന് ഈഡന്‍ വ്യക്തമാക്കുന്നു.

ഈ ലോകം മുഴുവനും ഇനി മുതല്‍ കാത്തിരിക്കുന്നതിനും ശരീരം വില്‍ക്കുന്നതിനുമുള്ള സ്ഥലമല്ലയെന്ന് അവര്‍ മനസ്സിലാക്കി. ഈ ലോകം തന്റെ കത്തീഡ്രല്‍ ആണ്. ഒപ്പം, ഓരോ മനുഷ്യ ശരീരവും ദൈവത്തെ വഹിക്കുന്ന സക്രാരിയുമാണ്, ഈഡന്‍ തന്റെ വാക്കുകളിലൂടെ ദൈവത്തിന്റെ മാഹാത്മ്യത്തെ വ്യക്തമാക്കി.

You must be logged in to post a comment Login