അശ്ലീലക്കാഴ്ച പൊതു ആരോഗ്യത്തിന് ഹാനികരമെന്ന് യൂട്ടാ നിയമസഭ

അശ്ലീലക്കാഴ്ച പൊതു ആരോഗ്യത്തിന് ഹാനികരമെന്ന് യൂട്ടാ നിയമസഭ

പോണോഗ്രഫി വ്യക്തികളിലും കുടുംബങ്ങളിലും സമൂഹത്തിലും ഉളവാക്കുന്ന പ്രത്യാഘാതങ്ങളെ കുറിച്ച് മുന്നറിയിപ്പ് നല്‍കിക്കൊണ്ട് അമേരിക്കന്‍ സംസ്ഥാനമായ യൂട്ടായിലെ നിയമസഭ പ്രമേയം പാസ്സാക്കി. അശ്ലീല ദൃശ്യങ്ങള്‍ കാണുന്നത് പൊതു ആരോഗ്യത്തിന് ഹാനികരവും സാമൂഹിക തിന്മകള്‍ക്കു കാരണമാകുന്നതുമാണ് എന്ന് പ്രമേയത്തില്‍ പറയുന്നു.

പോണ്‍ വീഡിയോ കാണുന്നതു വഴി ലൈംഗിക വിഷമയമായ ഒരു അന്തരീക്ഷം സംജാതമാകുന്നുവെന്നും കൊച്ചുകുട്ടികളിലും കൗമാരക്കാരിലും അമിത ലൈംഗികാസക്തി വളരുന്നുവെന്നും പ്രമേയം അഭിപ്രായപ്പെടുന്നു. തലച്ചോറിന്റെ വളര്‍ച്ചയെ ഇത്തരം കാഴ്ചകള്‍ ഹാനികരമായി ബാധിക്കുമെന്നും ഗാഢമായ ബന്ധങ്ങള്‍ക്ക് തടസ്സം സൃഷ്ടിക്കുമെന്നും പ്രമേയം നിരീക്ഷിക്കുന്നു. സ്ത്രീകളെയും കുട്ടികളെയും വെറും വസ്തുക്കളായി കാണാന്‍ പോണോഗ്രഫി പ്രേരിപ്പിക്കുമെന്നും പ്രമേയം കുറ്റപ്പെടുത്തുന്നു.

പ്രമേയത്തെ സ്വാഗതം ചെയ്ത സാള്‍ട്ട് ലേക്ക് സിറ്റി കത്തോലിക്കാ രൂപത വക്താവ് സൂസന്‍ ഡെനിന്‍ ഈ നീക്കം ക്രിസ്തുവില്‍ വെളിവായിട്ടുള്ള മനുഷ്യവ്യക്തിയുടെ അന്തസ്സ് ഊട്ടിയുറപ്പിക്കുന്നതാണെന്ന് അഭിപ്രായപ്പെട്ടു. ലൈംഗികത ദൈവിക പദ്ധതി പ്രകാരം നമുക്ക് നല്‍കപ്പെട്ടിട്ടുള്ള വരമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ വര്‍ഷം നവംബറില്‍ ഈ വിഷയം ചര്‍ച്ച ചെയ്ത യു എസ് കത്തോലിക്ക ബിഷപ്‌സ് കോണ്‍ഫറന്‍സ് ‘പുതിയൊരു ഹൃദയം എന്നില്‍ സൃഷ്ടിക്കണേ: പോണോഗ്രഫിക്ക് ഒരു അജപാലന മറുപടി’ എന്ന പേരില്‍ ഒരു രേഖ പുറത്തിറക്കിയിരുന്നു.

 

ഫ്രേസര്‍

You must be logged in to post a comment Login