അശ്ലീല വെബ്‌സൈറ്റുകള്‍ നിയമത്തിലൂടെ നിരോധിക്കണം: കെസിബിസി പ്രോലൈഫ് സമിതി

imagesകൊച്ചി: 857 അശ്ലീല വെബ്‌സൈറ്റുകള്‍ വിലക്കിയ കേന്ദ്രസര്‍ക്കാരിന്റെ നടപടി സ്വാഗതാര്‍ഹമെന്നു കെസിബിസി പ്രോലൈഫ് സമിതി. അശ്ലീലവെബ്‌സൈറ്റുകള്‍ രാജ്യത്തിന്റെ സംസ്‌കാരത്തിനും സന്മാര്‍ഗപഠനങ്ങള്‍ക്കും വിരുദ്ധമാണ്. നിരവധി കുട്ടികളും യുവാക്കളും ദമ്പതികളും ഇത്തരം വെബ്‌സൈറ്റുകളുടെ അടിമകളായി ജീവിതം തകര്‍ച്ചയിലേക്കു തള്ളിവിടുന്നുണ്ട്.

ഇന്റര്‍നെറ്റിലെ സെന്‍സര്‍ഷിപ്പ് രാഷ്ട്രത്തിന്റെ മൂല്യാധിഷ്ടിത നിലനില്‍പിനും മനുഷ്യന്റെ മഹത്വം സംരക്ഷിക്കുന്നതിനും ആവശ്യമാണ്. അശ്ലീല വെബ്‌സൈറ്റുകള്‍ പൂര്‍ണമായും നിയമംമൂലം നിരോധിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണം. അശ്ലീല വെബ്‌സൈറ്റുകള്‍ നിര്‍മിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന പ്രസ്ഥാനങ്ങളെക്കുറിച്ചു സര്‍ക്കാര്‍ വിവരങ്ങള്‍ ശേഖരിച്ചു കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും പ്രോലൈഫ് സമിതി ജനറല്‍ സെക്രട്ടറി സാബു ജോസ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

You must be logged in to post a comment Login