അശ്ലീല സൈറ്റുകള്‍ക്കെതിരെ സര്‍ക്കാര്‍ നടപടികള്‍ ശക്തമാക്കണം: കെസിബിസി പ്രൊലൈഫ് സമിതി

അശ്ലീല സൈറ്റുകള്‍ക്കെതിരെ സര്‍ക്കാര്‍ നടപടികള്‍ ശക്തമാക്കണം: കെസിബിസി പ്രൊലൈഫ് സമിതി

imagesകൊച്ചി. 857 അശ്ലീല വെബ്‌സൈറ്റുകള്‍ വിലക്കിയ കേന്ദ്രസര്‍ക്കാരിന്റെ നടപടിയെ കെ.സി.ബി.സി. പ്രൊലൈഫ് സമിതി സ്വാഗതം ചെയ്തു. സുപ്രീം കോടതി അന്തിമതീരുമാനം പ്രഖ്യാപിക്കുന്നതുവരെയുള്ള താല്‍ക്കാലിക നടപടിയാണ് അശ്ലീല സൈറ്റുകള്‍ വിലക്കുവാന്‍ ഐടി വകുപ്പ് ഇന്റര്‍നെറ്റ് സേവനദാതാക്കളോട് ആവശ്യപ്പെട്ടതെന്ന് അറിയുന്നു.

അശ്ലീല സൈറ്റുകള്‍ നമ്മുടെ സംസ്‌കാരത്തിനും മൂല്യബോധത്തിനും സന്മാര്‍ഗിക പഠനങ്ങള്‍ക്കും വിരുദ്ധമാണ്. നിരവധി വിദ്യാര്‍ത്ഥികളും, യുവതിയുവാക്കളും, ദമ്പതികള്‍പോലും ഇത്തരം അശ്ലീല സൈറ്റുകളുടെ അടിമകളായി ജീവിതം നഷ്ടപ്പെടുത്തിയ നിരവധി സംഭവങ്ങളും പഠനങ്ങളും പുറത്തുവന്ന സാഹചര്യത്തില്‍, നിരോധനം സ്ഥിരമാക്കണമെന്നും, വിവിധ വകുപ്പുകള്‍ ഇതിനെതിരെയുള്ള നടപടികള്‍ ശക്തമാക്കണമെന്നും കെ.സി.ബിസി. പ്രൊലൈഫ് സമിതി വക്താവും ജനറല്‍ സെക്രട്ടറിയുമായ സാബു ജോസ് പ്രസ്താവിച്ചു.

ഇന്റര്‍നെറ്റിലെ സെന്‍സര്‍ഷിപ്പ് ഒരു രാഷ്ട്രത്തിന്റെ മൂല്യാധിഷ്ഠിത നിലനില്‍പ്പിനും മനുഷ്യജീവന്റെ മഹത്വം സംരക്ഷിക്കാനും ആവശ്യമാണ്. അശ്ലീല സൈറ്റുകള്‍ നിര്‍മ്മിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന പ്രസ്ഥാനങ്ങളെക്കുറിച്ച് സര്‍ക്കാര്‍ വിവരങ്ങള്‍ ശേഖരിക്കുകയും കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും വേണം.

മുന്‍കാലങ്ങളില്‍ ഇത്തരം വിലക്കുകള്‍ ഏര്‍പ്പെടുത്തുവാന്‍ മടികാണിച്ചവരും അവരുടെ അനുഭാവികളും ‘താലിബാന്‍ മോഡല്‍’ എന്ന് വിശേഷിപ്പിക്കുന്നതിന്റെ ഉദ്ദേശശുദ്ധി സംശയാസ്പദമാണെന്ന് സാബുജോസ് പറഞ്ഞു.

You must be logged in to post a comment Login