അസമാധാനം വളര്‍ത്തുന്നതിനെ മതമെന്ന് വിളിക്കാനാകില്ല

അസമാധാനം വളര്‍ത്തുന്നതിനെ മതമെന്ന് വിളിക്കാനാകില്ല

തിരുവല്ല: സത്യവിശ്വാസം കലഹത്തിനു കാരണമല്ലെന്നും അസമാധാനവും സ്പര്‍ധയും വളര്‍ത്തുന്നതിനെ മതമെന്നു വിളിക്കാനാകില്ലെന്നും കേരള കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് പ്രസിഡന്റ് ഡോ. ഗബ്രിയേല്‍ മാര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലീത്ത. നാഷണല്‍ കൗണ്‍സില്‍ ഫോര്‍ കമ്യൂണല്‍ ഹാര്‍മണി കേരള റീജിയനും കേരള കൗണ്‍സില്‍ ഓഫ് ചര്‍ച്ചസും ചേര്‍ന്ന് ‘സ്‌നേഹം, സമാധാനം, ഐക്യം – വിവിധ മതങ്ങളില്‍’ എന്ന വിഷയത്തില്‍ നടന്ന സംസ്ഥാനതല സെമിനാര്‍ തിരുവല്ലയില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മെത്രാപ്പോലീത്ത.

എല്ലാ മതധര്‍മങ്ങളും മനുഷ്യനന്മയ്ക്ക് ഉതകുന്നതാണെന്നും മതത്തിന്റെയോ വിശ്വാസത്തിന്റെയോ പേരില്‍ നടക്കുന്ന ആക്രമങ്ങള്‍ അപലനീയമാണെന്നും മെത്രാപ്പോലീത്ത പറഞ്ഞു.

ഡോ. സഖറിയാസ് മാര്‍ അപ്രേം മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു.

You must be logged in to post a comment Login