അസഹിഷ്ണുതയോട് സഹിഷ്ണുത അരുത്: അമര്‍ത്യ സെന്‍

അസഹിഷ്ണുതയോട് സഹിഷ്ണുത അരുത്: അമര്‍ത്യ സെന്‍

‘ഇന്ത്യയില്‍ അസഹിഷ്ണുത ഏറി വരികയാണ്. നമ്മള്‍ അസഹിഷ്ണുതയോട് ഏറെ സഹുഷ്ണുത കാണിക്കുന്നു. ഈ അവസ്ഥയ്ക്ക് മാറ്റം വരണം. ജനാധിപത്യത്തെയും സ്വാതന്ത്ര്യത്തെയും ഉയര്‍ത്തിപ്പിടിക്കുന്ന രാജ്യമായ ഇന്ത്യയിലെ പൗരന്മാരെന്ന നിലയില്‍ നാം അസഹിഷ്ണുതയെ എതിര്‍ക്കണം’ നോബല്‍ സമ്മാന ജേതാവും ലോകപ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞനുമായ അമര്‍ത്യ സെന്‍ പറഞ്ഞു. എഡിറ്റേഴ്‌സ് ഗില്‍ഡ് ഓഫ് ഇന്ത്യ സംഘടിപ്പിച്ച രാജേന്ദ്ര മാഥുര്‍ മെമോറിയല്‍ പ്രഭാഷണം നടത്തുകയായിരുന്ന, സെന്‍.

മാട്ടിറച്ചി കഴിക്കുന്നതിനെ സംബന്ധിച്ച് ഭാരതത്തിന്റെ ഭരണഘടന ഒന്നും പറയാതിരിക്കേ ചില സംഘങ്ങള്‍ മാട്ടിറച്ചി നിരോധനം അടിച്ചേല്‍പിക്കുന്നതിനെ അദ്ദേഹം വിമര്‍ശിച്ചു.

പൗരന്മാരുടെ മൗലികാവകാശം സംരക്ഷിക്കുന്നതിനായി ജനങ്ങളുടെ ശബ്ദം ഉയരണമെന്നും കോടതി സ്വയം മുന്നോട്ടു വന്ന് പ്രവര്‍ത്തിക്കണമെന്നും സെന്‍ ആഹ്വാനം ചെയ്തു. സംസാരിക്കാനും അഭിപ്രായം പറയാനും ഭക്ഷിക്കാനുമുള്ള സ്വാതന്ത്ര്യം ആരും കവര്‍ന്നെടുക്കാന്‍ അനുവദിക്കരുത്, അദ്ദേഹം ഓര്‍മിപ്പിച്ചു.

You must be logged in to post a comment Login