അസിയാബിയുടെ വാദം സുപ്രീം കോടതി ഒക്ടോബറില്‍ കേള്‍ക്കും

അസിയാബിയുടെ വാദം സുപ്രീം കോടതി ഒക്ടോബറില്‍ കേള്‍ക്കും

ലാഹോര്‍: ദൈവനിന്ദാക്കുറ്റം ചുമത്തി ജയിലില്‍ അടയ്ക്കപ്പെട്ടിരിക്കുന്ന ക്രൈസ്ത വ യുവതി അസിയാബിയുടെ അപ്പീല്‍ സുപ്രീം കോടതി ഒക്ടോബര്‍ മധ്യത്തോടെ പരിഗണിക്കുമെന്ന് സൂചന. 2009 മുതല്‍ ദൈവനിന്ദാക്കുറ്റത്തിന്റെ പേരില്‍ ജയിലില്‍ കഴിയുകയാണ് അസിയാബി. അവരുടെ മക്കളും ഭീഷണിയുടെ നടുവിലാണ്.

അനീതിയുടെ ഏറ്റവും വലിയ ഇരയാണ് അസിയാബിയെന്ന് ബ്രിട്ടീഷ് പാക്കിസ്ഥാനി ക്രിസത്യന്‍ അസോസിയേഷന്‍ പ്രസിഡന്റ് വില്‍സണ്‍ ചൗധരി അഭിപ്രായപ്പെട്ടു. അസിയാബിയെ ആദ്യം വധശിക്ഷയ്ക്കാണ് വിധിച്ചിരുന്നത്. 2015 ജൂലൈ 22 ന് കോടതി വധശിക്ഷ റദ്ദാക്കിയിരുന്നു.

You must be logged in to post a comment Login