അസ്സീറിയന്‍ വംശഹത്യയുടെ ഓര്‍മയില്‍ പട്ടിണിസമരം

അസ്സീറിയന്‍ വംശഹത്യയുടെ ഓര്‍മയില്‍ പട്ടിണിസമരം

Assyrian1915 നടന്ന അസ്സീറിയന്‍ വംശഹത്യയുടെ നൂറാം വാര്‍ഷികത്തില്‍ ഏപ്രില്‍ 20ന് ലോകത്തിന്റെ ശ്രദ്ധ തിരിക്കാന്‍ തുര്‍ക്കിയിലെ മാര്‍ദിന്‍ പ്രവശ്യയിലെ സിറിയക്ക് സമൂഹം പട്ടിണി സമരം നടത്തും. അര്‍മീനയക്കാരെ മാത്രമല്ല 1915 ലെ കൊലപാതകങ്ങള്‍ ഉലച്ചത് അസ്സീറിയന്‍ ക്രിസ്ത്യാനികളെയും കല്‍ദായക്കാരെയും സിറിയക്കാരെയുമാണെന്ന് ലോകത്തെ ബോധ്യപ്പെടുത്തുകയാണ് ഈ പട്ടിണി സമരത്തിന്റെ ലക്ഷ്യമെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. നൂറാം വാര്‍ഷികത്തിന്റെ സ്മരണാര്‍ത്ഥം പട്ടിണി സമരം 100 മണിക്കൂര്‍ സമയം നീണ്ടുനില്‍ക്കും..

You must be logged in to post a comment Login