ആംഗ്ലിക്കന്‍ ഓര്‍ഡിനറിയേറ്റിന് വേണ്ടിയുള്ള ആദ്യ മെത്രാന്‍ അഭിഷിക്തനായി

ആംഗ്ലിക്കന്‍ ഓര്‍ഡിനറിയേറ്റിന് വേണ്ടിയുള്ള ആദ്യ മെത്രാന്‍ അഭിഷിക്തനായി

ഹൂസ്റ്റണ്‍: സേക്രട്ട് ഹാര്‍ട്ട് കത്തീഡ്രല്‍ ചരിത്രം രചിച്ചുകൊണ്ട് ഒരു ദിവ്യബലിയര്‍പ്പണവും മെത്രാഭിഷേകവും ഫെബ്രുവരി രണ്ടിന് നടന്നു. കത്തോലിക്കാസഭയുമായി ഐക്യപ്പെട്ട് ജീവിക്കുന്നതിന് വേണ്ടി 2012 ല്‍ മുന്‍ ആംഗ്ലിക്കന്‍മാര്‍ക്കുവേണ്ടി സ്ഥാപിച്ച ഓര്‍ഡിനറിയേറ്റിനായി ബിഷപ് സ്റ്റീവന്‍ ജെ ലോപ്പസിന്റെ മെത്രാഭിഷേകവും തുടര്‍ന്ന് അദ്ദേഹം അര്‍പ്പിച്ച ദിവ്യബലിയര്‍പ്പണവുമായിരുന്നു അത്. പേഴ്‌സണല്‍ ഓര്‍ഡിനറിയേറ്റിന് വേണ്ടിയുള്ള പ്രഥമ ബിഷപ്പാണ് സ്റ്റീവന്‍. ജെ ലോപ്പസ്.

കത്തോലിക്കരാകാന്‍ വേണ്ടിയുള്ള യുഎസിലെയും കാനഡയിലെയും ആംഗ്ലിക്കന്‍സിന്റെ അപേക്ഷ പ്രകാരം 2012 ജനുവരി ഒന്നിനാണ് പോപ്പ് ബെനഡിക്ട് പതിനാറാമന്‍ ഓര്‍ഡിനറിയേറ്റ് സ്ഥാപിച്ചത്. പത്തുവര്‍ഷമായി യുഎസ് കനേഡിയന്‍ കോണ്‍ഗ്രിഗേഷന്റെ കത്തോലിക്കാ സഭയുമായുള്ള സംയോജനത്തിന് വേണ്ടി പ്രവര്‍ത്തിച്ചുവരികയായിരുന്നു പുതിയ മെത്രാന്‍.

You must be logged in to post a comment Login