ആകുലതകള്‍ക്ക് വിരാമം, തട്ടിക്കൊണ്ടുപോയ വൈദികനെ വിട്ടയച്ചു

സിറിയ: ഐഎസ് ഭീകരര്‍ രണ്ടാം തവണയും തട്ടിക്കൊണ്ടുപോയ ഫാ. ദിയ അസീസിനെ വിട്ടയച്ചു. ഡിസംബര്‍ 23 ന് തന്റെ ഇടവകയിലേക്ക് യാത്ര തിരിക്കുകയായിരുന്ന ഫാ. ദിയായെ ഭീകരര്‍ തട്ടിക്കൊണ്ടുപോകുകയായിരുന്നു. വിശുദ്ധ നാടിന്റെ ചുമതലയുള്ള ഫ്രാന്‍സിസ്‌ക്കന്‍ അതോറിറ്റിയാണ് വിട്ടയച്ചതിനെ സംബന്ധിച്ച് പത്രക്കുറിപ്പ് ഇറക്കിയത്. അദ്ദേഹം സുഖമായിരിക്കുന്നതായും പത്രക്കുറിപ്പ് അറിയിച്ചു. ജൂലൈ നാലിനാണ് ഫാ. ദിയായെ ആദ്യമായി തട്ടിക്കൊണ്ടുപോയത്. അഞ്ചു ദിവസങ്ങള്‍ക്ക് ശേഷം വിട്ടയ്്ക്കുകയായിരുന്നു.

You must be logged in to post a comment Login