ആക്ഷന്‍ ഹീറോ അച്ചന്‍…

ആക്ഷന്‍ ഹീറോ അച്ചന്‍…

പറയാന്‍ മാത്രമല്ല, പ്രവൃത്തിക്കാനും അറിയാം ഫിലിപ്പീന്‍സിലെ ഫാദര്‍ എഡ്വിന്‍ ഗാരിഗ്വേസിന്. അതിനുള്ള പ്രതിഫലമായാണ് ഏറ്റവും നല്ല പരിസ്ഥിതിപ്രവര്‍ത്തകനുള്ള സേവ്യര്‍ യൂണിവേഴ്‌സിറ്റിയുടെ ‘പരിസ്ഥിതി ഹീറോ’ അവാര്‍ഡ് അച്ചനു ലഭിച്ചത്. രാജ്യത്തെ നിക്കല്‍ ഖനനത്തിനെതിരെയും മിന്‍ഡോരോ ദ്വീപിലെ ജൈവവിധ്യം നശിപ്പിക്കുന്നതിനെതിരെയുമുള്ള പോരാട്ടങ്ങളും തദ്ദേശികളായവരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായുള്ള പ്രവര്‍ത്തനങ്ങളും മുന്‍നിര്‍ത്തിയാണ് പുരസ്‌കാരം.

ഫ്രാന്‍സിസ് പാപ്പയുടെ ദര്‍ശനങ്ങളോടു ചേര്‍ന്നു നില്‍ക്കുന്ന പ്രവര്‍ത്തനങ്ങളാണ് ഫാദര്‍ എഡ്വിന്‍ ഗാരിഗ്വേസിന്റേതെന്ന് സേവ്യര്‍ യൂണിവേഴ്‌സിറ്റി പ്രസിഡന്റ് ഫാദര്‍ റോബര്‍ട്ടോ യാപ് പറഞ്ഞു. ‘ഭൂമിയുടെ വിളിയും പാവങ്ങളുടെ വിളിയും കേട്ടവനാണ് അദ്ദേഹം. പരിസ്ഥിതിക്കും ജനങ്ങള്‍ക്കും ലഭിക്കേണ്ട നീതി അദ്ദേഹം നല്‍കി.’, ഫാദര്‍ റോബര്‍ട്ടോ യാപ് കൂട്ടിച്ചേര്‍ത്തു.

കാരിത്താസ് ഫിലിപ്പീന്‍സിന്റെ എക്‌സിക്യുട്ടീവ് സെക്രട്ടറിയായി സേവനം ചെയ്യുകയാണ് ഫാദര്‍ എഡ്വിന്‍ ഗാരിഗ്വേസ്. മാര്‍ച്ച് 17 ന് സേവ്യര്‍ യൂണിവേഴ്‌സിറ്റിയുടെ ബിരുദദാനച്ചടങ്ങില്‍ വെച്ച് അദ്ദേഹം അവാര്‍ഡ് ഏറ്റുവാങ്ങി. തുടക്കക്കാരായ പരിസ്ഥിതി പ്രവര്‍ത്തകര്‍ക്കു നല്‍കുന്ന ലോകത്തിലെ ഏറ്റവും വലിയ പുരസ്‌കാരമായ ഗോള്‍ഡ്മാന്‍ പരിസ്ഥിതി അവാര്‍ഡും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

You must be logged in to post a comment Login