ആഗസ്റ്റ് 15 കൊറിയക്കാര്‍ക്ക് ദേശീയാഘോഷം

ആഗസ്റ്റ് 15 കൊറിയക്കാര്‍ക്ക് ദേശീയാഘോഷം

ആഗോള സഭ പരിശുദ്ധ മറിയത്തിന്റെ സ്വര്‍ഗാരോപണ തിരുനാള്‍ ആഘോഷിക്കുന്ന ആഗസ്റ്റ് 15 ഇന്ത്യക്കാര്‍ക്കെന്നതു പോലെ കൊറിയക്കാര്‍ക്കും ദേശീയാഘോഷമാണ്. 1945 ആഗസ്റ്റ് 15 നാണ് കൊറിയ ജാപ്പനീസ് രാജവാഴ്ചയില്‍ നിന്നും വിമോചനം നേടിയത്

ഈ വിമോചനം പരിശുദ്ധ മറിയത്തിന്റെ സമ്മാനമായാണ് കൊറിയന്‍ സഭ കണക്കാക്കുന്നത്. അതിന്റെ ആദരസൂചകമായി അവര്‍ പ്രത്യേക കുര്‍ബാനയും രാജ്യവ്യാപകമായി അര്‍പ്പിച്ചു പോരുന്നു.

മ്യോങ്‌ഡോംഗ് കത്തീഡ്രലില്‍ രണ്ട് കൊറിയന്‍ ദേശീയ പതാകകള്‍ ഉയര്‍ത്തിയാണ് ആഗസ്റ്റ് 15ന് വി. ബലിയര്‍പ്പിക്കുന്നത്.

You must be logged in to post a comment Login