ആഗോളകുടുംബസമ്മേളനത്തിനു മുന്നോടിയായി വിവാഹത്തിന്റെ മഹത്വം പ്രഘോഷിച്ചുകൊണ്ട് യു.എസ് ബിഷപ്പുമാര്‍

ആഗോളകുടുംബസമ്മേളനത്തിനു മുന്നോടിയായി വിവാഹത്തിന്റെ മഹത്വം പ്രഘോഷിച്ചുകൊണ്ട് യു.എസ് ബിഷപ്പുമാര്‍

familyആഗോളകുടുംബസമ്മേളനത്തിനു മുന്നോടിയായി ചേര്‍ന്ന യോഗത്തില്‍ ദമ്പതികള്‍ വിവാഹജീവിതത്തിന്റെ അന്തസ്സും ഉത്തരവാദിത്വവും മനസ്സിലാക്കി ജീവിക്കണമെന്ന് യു.എസ് ബിഷപ്പുമാര്‍. ‘വിവാഹത്തിന്റെ മഹത്വം അതിന്റെ പൂര്‍ണ്ണാര്‍ത്ഥത്തില്‍ ദമ്പതികള്‍ മനസ്സിലാക്കണം. കുടുംബജീവിതത്തിന്റെ മാഹാത്മ്യം സഭ മനസ്സിലാക്കിയതു കൊണ്ടാണ് ഇത്തരത്തില്‍ കുടുംബസിനഡ് സംഘടിപ്പിക്കുന്നത്’,യോഗത്തില്‍ സംബന്ധിച്ചുകൊണ്ട് ആര്‍ച്ച്ബിഷപ്പ് ജോസഫ് കേര്‍ട്ട്‌സ് പറഞ്ഞു.ഒരു വിദ്യാര്‍ത്ഥിയുടെ കൗതുകത്തോടെ സിനഡില്‍ സംബന്ധിക്കാന്‍ എത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കുടുംബസമ്മേളനത്തെക്കുറിച്ച് നിരവധി ആശങ്കകളും വിമര്‍ശനങ്ങളും ഉയര്‍ന്ന സാഹചര്യത്തില്‍ ഫ്രാന്‍സിസ് പാപ്പ എല്ലാ വിശ്വാസികളോടും പ്രാര്‍ത്ഥനാസഹായം അഭ്യര്‍ത്ഥിച്ചിരുന്നു. ഒക്ടോബറില്‍ നടക്കാനിരിക്കുന്ന കുടുംബസിനഡിനെ ഏറെ പ്രതീക്ഷയോടെ നോക്കിക്കാണുന്നെന്ന് ന്യൂയോര്‍ക്ക് ബിഷപ്പ് മാര്‍ തിമോത്തി ഡോളന്‍ പറഞ്ഞു. വിവാഹമെന്നാല്‍ സ്‌നേഹമാണ്. ആധുനികകാലത്ത് വിവാഹത്തിന് പല തരത്തിലുള്ള പുനര്‍നിര്‍വചനങ്ങള്‍ നല്‍കുന്നതാണ് കുടുംബജീവിതത്തിനെതിരെയുള്ള ഏറ്റവും വലിയ വെല്ലുവിളിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

You must be logged in to post a comment Login