ആഗോളയുവജനസമ്മേളനത്തില്‍ പാവപ്പെട്ടവരേയും പ്രവേശിപ്പിക്കണമെന്ന് പോളിഷ് മെത്രാന്‍

ആഗോളയുവജനസമ്മേളനത്തില്‍ പാവപ്പെട്ടവരേയും പ്രവേശിപ്പിക്കണമെന്ന് പോളിഷ് മെത്രാന്‍

wyd_featureഅടുത്ത വര്‍ഷം നടക്കുന്ന ലോകയുവജനസമ്മേളനത്തില്‍ എല്ലാ യുവജനങ്ങള്‍ക്കും തുല്ല്യപരിഗണന കൊടുക്കണമെന്നും പാവപ്പെട്ടവരെന്നോ പണക്കാരെന്നോ ഉള്ള വേര്‍തിരിവ് പാടില്ലെന്നും പോളണ്ടിലെ ബിഷപ്പുമാര്‍. ‘നമുക്കറിയാം നിരവധി സംഘര്‍ഷങ്ങളിലൂടെ കടന്നുപോകുന്ന യുവജനങ്ങള്‍ നമുക്കു ചുറ്റുമുണ്ട്.തൊഴിലില്ലായ്മ, ദാരിദ്യം എന്നിവയെല്ലാം അവരെ അലട്ടുന്ന പ്രശ്‌നങ്ങളാണ്. ഇതിനും പുറമേയാണ് സമൂഹത്തില്‍ നിന്നും അവര്‍ നേരിടേണ്ടിവരുന്ന അവഗണനകള്‍. യുവജനങ്ങളാണ് ഭാവിയുടെ വാഗ്ദാനങ്ങള്‍. അവരെയും നാം സമൂഹത്തിന്റെ ഭാഗമായി അംഗീകരിക്കണം’, ക്രാക്കോവിലെ ഓക്‌സിലറി ആര്‍ച്ച്ബിഷപ്പ് മാര്‍ ഡാമിയന്‍ മസ്‌ക്കസ് പറഞ്ഞു.അക്രൈസ്തവരായിട്ടുള്ള യുവജനങ്ങളേയും സമ്മേളനത്തില്‍ പങ്കെടുപ്പിക്കണമെന്നും ബിഷപ്പുമാര്‍ ആവശ്യപ്പെട്ടു.
അടുത്ത വര്‍ഷം ജൂലൈ 26 മുതല്‍ 29 വരെ പോളണ്ടിലെ ക്രാക്കോവിലാണ് സമ്മേളനം നടക്കുക. ഇതിനായി പോളണ്ടിനകത്തും പുറത്തും നിന്നുമായി 20,000 ഓളം വൊളണ്ടിയര്‍മാരെയും തിരഞ്ഞെടുത്തു കഴിഞ്ഞു. 2.5 മില്ല്യനോളം യുവജനങ്ങളെയാണ് സമ്മേളനത്തില്‍ പ്രതീക്ഷിക്കുന്നത്. 45,000 പേര്‍ ഇതിനോടകം തന്നെ രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു.

You must be logged in to post a comment Login