ആഗോള കത്തോലിക്കാ ജനസംഖ്യ കൂടുന്നു, വൈദികരുടെ എണ്ണം കുറയുന്നു

ആഗോള കത്തോലിക്കാ ജനസംഖ്യ കൂടുന്നു, വൈദികരുടെ എണ്ണം കുറയുന്നു

priestsലോകത്ത് കത്തോലിക്കരുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടായതായി പഠനങ്ങള്‍. അതേസമയം വൈദികരുടെ എണ്ണത്തില്‍ ഗണ്യമായ കുറവാണുണ്ടായിരിക്കുന്നത്. വത്തിക്കാനിലെ സെന്റര്‍ ഫോര്‍ അപ്ലൈഡ് റിസേര്‍ച്ച് ഇന്‍ ദ അപ്പസ്‌തോലേറ്റ് എന്ന സംഘടന നടത്തിയ പഠനത്തിലാണ് ഇക്കാര്യങ്ങള്‍ കണ്ടെത്തിയത്. 1980 നു ശേഷം കത്തോലിക്കരുടെ എണ്ണത്തില്‍ 57% വര്‍ദ്ധനവുണ്ടായപ്പോള്‍ വൈദികരുടെ എണ്ണത്തില്‍ 17% കുറവാണ് ഉണ്ടായത്. ഇടവകകളുടെ എണ്ണം വര്‍ദ്ധിച്ചെങ്കിലും അതിനനുസരിച്ച് പുരോഹിതരുടെ എണ്ണം കൂടുന്നില്ല. ഇത് സഭയ്ക്കു മുന്നില്‍ വലിയ വെല്ലുവിളിയാണ് ഉയര്‍ത്തിയിരിക്കുന്നത്. ആഫ്രിക്കയിലും ഏഷ്യയിലും സ്ഥിതി ആശ്വാസകരമാണെന്നിരിക്കെ യൂറോപ്പാണ് ഇക്കാര്യത്തില്‍ ഏറ്റവും കൂടുതല്‍ പ്രതിസന്ധി നേരിടുന്നത്.

കത്തോലിക്കരുടെ എണ്ണത്തിലുണ്ടായിരിക്കുന്ന വര്‍ദ്ധനവില്‍ ആഫ്രിക്കന്‍ രാജ്യങ്ങള്‍ മുന്‍പന്തിയില്‍ നില്‍ക്കുമ്പോള്‍ യൂറോപ്പിലാണ് ഏറ്റവും കുറവ് വളര്‍ച്ച രേഖപ്പെടുത്തിയിരിക്കുന്നത്. ഏഷ്യയിലും കത്തോലിക്കരുടെ എണ്ണം കൂടിവരുന്നതായാണ് സൂചന. യൂറോപ്പിലെ ജനസംഖ്യയില്‍ വര്‍ദ്ധനവുണ്ടായിട്ടുണ്ടെങ്കിലും ഇതില്‍ കൂടുതലും അകത്തോലിക്കാരാജ്യങ്ങളില്‍ നിന്നുമുള്ള കുടിയേറ്റക്കാരാണ് എന്നതാണ് ഇതിനു കാരണമെന്നു കരുതപ്പെടുന്നു. അതേസമയം ആഫ്രിക്കയില്‍ ജനനനിരക്ക് കൂടിവരികയും യൂറോപ്പില്‍ ഇത് കുറഞ്ഞുവരികയുമാണ്.
ആയുര്‍ദൈര്‍ഘ്യം കൂടുന്നതാണ് കത്തോലിക്കരുടെ എണ്ണത്തില്‍ ഉണ്ടായിരിക്കുന്ന വര്‍ദ്ധനവിന് ഒരു പ്രധാനകാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഈ പ്രവണത തുടരുകയാണെങ്കില്‍ 2050 ആകുമ്പോളേക്കും ലോകത്ത് 1.64 ബില്ല്യന്‍ കത്തോലിക്കരുണ്ടായിരിക്കുമെന്നും സംഘടന പ്രവചിക്കുന്നു..

You must be logged in to post a comment Login