ആഗോള ജനസംഖ്യയില്‍ കത്തോലിക്കരുടെ എണ്ണത്തില്‍ വര്‍ദ്ധനവ്

ആഗോള ജനസംഖ്യയില്‍ കത്തോലിക്കരുടെ എണ്ണത്തില്‍ വര്‍ദ്ധനവ്

വത്തിക്കാന്‍: ആഗോള ജനസംഖ്യയില്‍ കത്തോലിക്കരുടെ എണ്ണം വര്‍ദ്ധിക്കുന്നതായി കണക്കുകള്‍. വത്തിക്കാന്‍ പ്രസിദ്ധീകരിച്ച ലോക കത്തോലിക്കാ സ്ഥിതി വിവര കണക്കനുസരിച്ചുള്ളതാണ് പുതിയ വിവരങ്ങള്‍.

2005 ല്‍ ലോകജനസംഖ്യയുടെ 17.3% ആയിരുന്നു കത്തോലിക്കാ ജനസംഖ്യയെങ്കില്‍ 2014 ല്‍ ഇത് 17.8% ആയി വളര്‍ന്നെന്ന് കണക്കുകള്‍ പറയുന്നു. ഏഷ്യയിലും ആഫ്രിക്കയിലുമാണ് ഏറ്റവും കൂടുതല്‍ വര്‍ദ്ധന. ആഫ്രിക്കയിലെ കത്തോലിക്കാ ജനസംഖ്യയില്‍ 41% വളര്‍ച്ചയാണ് ഉണ്ടായതെങ്കില്‍ ഏഷ്യയില്‍ ഇത് 20% ആണ്. അമേരിക്കയില്‍ 11.7% വളര്‍ച്ചയാണ് ഉണ്ടായിരിക്കുന്നത്. യൂറോപ്പിലും ഓഷ്യാനിലും യഥാക്രമം 2% വും 8% വുമാണ് കത്തോലിക്കാ ജനസംഖ്യയിലുണ്ടായ വളര്‍ച്ച.

പുതിയ കണക്കനുസരിച്ച് ആഗോള കത്തോലിക്കരില്‍ 48% വും ജീവിക്കുന്നത് അമേരിക്കയിലാണ്. യൂറോപ്പില്‍ ഇത് 22.6% വും ആഫ്രിക്കയില്‍ 17% വും ഏഷ്യയില്‍ 10.9% വും ഓഷ്യാനയില്‍ .8% വും ആണ്.

വൈദികരുടെ എണ്ണത്തിലും വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്. ആഫ്രിക്കയിലും ഏഷ്യയിലുമാണ് ഏറ്റവും കൂടുതല്‍ വളര്‍ച്ചാനിരക്ക്.

You must be logged in to post a comment Login