ആഗോള യുവജനസമ്മേളനത്തില്‍ സുരക്ഷ ഉറപ്പാക്കാന്‍ പോളണ്ടും യുഎസും

ജൂലൈയില്‍ നടക്കുന്ന ആഗോള യുവജനസമ്മേളനത്തിന്റെ സുരക്ഷാച്ചുമതലയുള്ള രാജ്യങ്ങളായ പോളണ്ടും യുഎസും ഇക്കാര്യത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദ്ദേശങ്ങള്‍ നല്‍കി. യുവജനസമ്മേളനത്തില്‍ പങ്കെടുക്കാന്‍ പോളണ്ടിലെ ക്രാക്കോവിലെത്തുന്ന തീര്‍ത്ഥാടകരുടെ സുരക്ഷ എന്തു വില കൊടുത്തും ഉറപ്പാക്കുമെന്ന് ഇരുരാജ്യങ്ങളും പറഞ്ഞു.

”ഇവിടെയെത്തുന്ന സന്ദര്‍ശകരുടെയും തീര്‍ത്ഥാടകരുടെയും സുരക്ഷ ഉറപ്പാക്കുക എന്നത് ഞങ്ങളുടെ ലക്ഷ്യമാണ്. പോളണ്ടും യുഎസും ഇക്കാര്യത്തില്‍ ആവശ്യമായ ഇടപെടലുകള്‍ നടത്തുന്നുണ്ട്’, 2016 ലെ ആഗോളയുവജനസമ്മേളനത്തിന്റെ യുഎസില്‍ നിന്നുള്ള കോര്‍ഡിനേറ്റര്‍ പോള്‍ ജാര്‍സെംബോവ്‌സ്‌ക്കി പറഞ്ഞു.

ജൂലൈ 26 മുതല്‍ 31 വരെ പോളണ്ടിലെ ക്രാക്കോവില്‍ വെച്ചു നടക്കുന്ന യുവജനസമ്മേളനത്തില്‍ പങ്കെടുക്കാന്‍ 2 മില്യനോളം ആളുകള്‍ എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

You must be logged in to post a comment Login