ആഗോള വനിതാ ദിനത്തില്‍ ഗൂഗിളില്‍ താരമായി ഫ്രാന്‍സിസ് പാപ്പയും

ആഗോള വനിതാ ദിനത്തില്‍ ഗൂഗിളില്‍ താരമായി ഫ്രാന്‍സിസ് പാപ്പയും

വത്തിക്കാന്‍: ആഗോളവനിതാദിനമായ ഇന്നലെ ഭാവിയെക്കുറിച്ച് സ്ത്രീകള്‍ തന്നെ തങ്ങളുടെ പ്രതീക്ഷകള്‍ പങ്കുവെയ്ക്കുന്ന സ്‌പെഷ്യല്‍ ഫീച്ചറുമായാണ് ഗൂഗിള്‍ ഡൂഡില്‍ പ്രത്യക്ഷപ്പെട്ടത്. 2030 തോടെ ലോകത്ത് പൂര്‍ണ്ണമായും ലിംഗസമത്വം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ‘പ്ലാനറ്റ് 50-50 ബൈ 2030’ എന്ന മുദ്രാവാക്യവും ഇതോടൊപ്പം ഗൂഗിള്‍ അവതരിപ്പിച്ചിരുന്നു. 13 രാജ്യങ്ങളില്‍ നിന്നുമായി 337 സ്ത്രീകളാണ് ഭാവിയെക്കുറിച്ചുള്ള തങ്ങളുടെ പ്രതീക്ഷകള്‍ പങ്കുവെച്ചത്.

നരവംശശാസ്ത്രജ്ഞയായ ജെയ്ന്‍ ഗൂഡാല്‍ ആണ് ഫ്രാന്‍സിസ് പാപ്പയുടെ പേര് പരാമര്‍ശിച്ചത്. ഫ്രാന്‍സിസ് പാപ്പയെ നേരിട്ട് സന്ദര്‍ശിക്കണമെന്ന് തനിക്ക് ആഗ്രഹമുണ്ടെന്നും പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ അദ്ദേഹവുമായി ചര്‍ച്ച ചെയ്യണമെന്നും  ജെയ്ന്‍ ഗൂഡാല്‍ പറഞ്ഞു.

You must be logged in to post a comment Login