ആഗ്നസ് ഓഫ് ഗോഡിനെതിരെ ക്ലീമിസ് ബാവ

ആഗ്നസ് ഓഫ് ഗോഡിനെതിരെ ക്ലീമിസ് ബാവ

clemisന്യൂഡല്ഹി: ആഗ്നസ് ഓഫ് ഗോഡിനെതിരെ സീറോ മലങ്കര മേജര് ആര്ച്ച് ബിഷപ് കര്ദിനാള് മാര് ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ. ക്രൈസ്തവരുടെ മതവികാരം വ്രണപ്പെടുത്തുന്ന ഈ നാടകത്തിന്റെ പ്രദര്ശനാനുമതി തടയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഒക്ടോബര് നാലിനാണ് ഈ നാടകത്തിന്റെ പ്രദര്ശനം. യുവതിയായ ഒരു കന്യാസ്ത്രി പുരുഷസംയോഗമില്ലാതെ ഗര്ഭിണിയാകുന്നതുമായി ബന്ധപ്പെട്ട വിഷയമാണ് നാടകം കൈകാര്യം ചെയ്യുന്നത്. ഇത്തരം കഥകള് നിങ്ങള് വിശ്വസിക്കുന്നുവോ എന്നാണ് നാടകത്തിന്റെ പോസ്റ്ററുകളില് ചേര്ത്തിരിക്കുന്ന ചോദ്യം.

You must be logged in to post a comment Login