‘ആഗ്നസ് ഓഫ് ഗോഡ്’ ഹൈദരാബാദില്‍ പ്രദര്‍ശിപ്പിച്ചില്ല

‘ആഗ്നസ് ഓഫ് ഗോഡ്’ ഹൈദരാബാദില്‍ പ്രദര്‍ശിപ്പിച്ചില്ല

l5ഹൈദരാബാദ്: വിവാദ നാടകമായ ആഗ്നസ് ഓഫ് ഗോഡ് പ്രദര്‍ശിപ്പിക്കുന്നതില്‍ നിന്ന് ഹൈദരാബാദിലെ ബി.എം ബിര്‍ല സയന്‍സ് സെന്റര്‍ പിന്‍മാറി. ഒക്ടോബര്‍ 9, 10 തീയതികളിലാണ്  ഭാസ്‌ക്കര ഓഡിറ്റോറിയത്തില്‍ നാടകം പ്രദര്‍ശിപ്പിക്കാനിരുന്നത്. പ്രദര്‍ശനത്തില്‍ നിന്നും പിന്‍മാറണമെന്ന മുംബൈയിലെ കാത്തലിക് സെക്കുലര്‍ ഫോറത്തിന്റെ നിരന്തരമായ ആവശ്യത്തെ തുടര്‍ന്നാണ് പുതിയ തീരുമാനം.

വിനയ് വര്‍മ്മയാണ് നാടകത്തിന്റെ സംവിധായകന്‍. ‘വിവാദമുണ്ടാക്കണമെന്നാഗ്രഹിച്ചല്ല ഞങ്ങള്‍ നാടകം പ്രദര്‍ശിപ്പിക്കാന്‍ തീരുമാനിച്ചത്. ഒരു മതത്തിന്റെയും വിശ്വാസങ്ങളെയും വ്രണപ്പെടുത്താനും ഞങ്ങള്‍ ആഗ്രഹിച്ചിരുന്നില്ല’, വിനയ് വര്‍മ്മ പറഞ്ഞു. എന്നാല്‍ മുംബൈയില്‍ എതിര്‍പ്പുകള്‍ക്കു നടുവിലും നാടകം പ്രദര്‍ശിപ്പിച്ചിരുന്നു.

You must be logged in to post a comment Login