ആഗ്രയില്‍ സാമൂഹ്യവിരുദ്ധര്‍ ക്രിസ്ത്യന്‍ പള്ളി തകര്‍ത്തു

ആഗ്രയില്‍ സാമൂഹ്യവിരുദ്ധര്‍ ക്രിസ്ത്യന്‍ പള്ളി തകര്‍ത്തു

agraആഗ്രയില്‍ തീവ്ര ഹിന്ദുത്വവാദികളെന്നു സംശയിക്കപെടുന്നവരുടെ ആക്രമണത്തില്‍ ക്രിസ്ത്യന്‍ പള്ളി തകര്‍ന്നു. വ്യാഴ്ച്ച പുലര്‍ച്ചയായിരുന്നു ആക്രമണം. പ്രതാഭ്പുര ജില്ലയില്‍ സ്ഥിതി ചെയ്യുന്ന സെന്റെ മേരീസ് പള്ളിയുടെ കവാടം തകര്‍ത്ത് അകത്തു കടന്ന ആക്രമണകാരികള്‍ പള്ളിയില്‍ സ്ഥാപിച്ചിരുന്ന രണ്ട് പ്രതിമകള്‍ തകര്‍ത്തു. കൂടാതെ, പള്ളി വികാരിയായ യൂജീന്‍ ലസാറസിന്റെ കാറും തല്ലിതകര്‍ത്തു. ‘ഫൈബര്‍ ചില്ലുകവാടത്തിനകതായിരുന്നതിനാല്‍ മാതാവിന്റെ പ്രതിമ തകര്‍ക്കുവാന്‍ അവര്‍ക്ക് സാധിച്ചില്ല. പക്ഷേ, പ്രതിമയുടെ കഴുത്തിന് ചുറ്റും ചങ്ങലയിട്ട് അത് സ്ഥാനത്തു നിന്നും വലിച്ച് താഴെയിട്ട അവസ്ഥയിലാണുള്ളത്’, ഫാദര്‍ യൂജീന്‍ പറഞ്ഞു.
നായകളെ പൂട്ടുവാന്‍ ഉപയോഗിക്കുന്ന ചങ്ങല മാതാവിന്റെ കഴുത്തിന് ചുറ്റുമിട്ടത് തങ്ങളുടെ മതവികാരത്തെ മുറിപെടുത്തുവാനാണെന്നും ഫാദര്‍ കൂട്ടിചേര്‍ത്തു. സംഭവത്തില്‍ പ്രതിഷേധിച്ച് ക്രിസ്ത്യന്‍ സമൂഹമിന്ന് ജില്ലയില്‍ റാലി നടത്തും. 93 വര്‍ഷത്തെ പാരമ്പര്യമുള്ള പള്ളിയില്‍ ഇത്തരത്തിലൊരു സംഭവം ആദ്യമായിട്ടാണെന്നും ഫാദര്‍ പറഞ്ഞു. ‘വളരെ സമാധാനപരമായിട്ടാണ് ആളുകള്‍ ഇവിടെ കഴിഞ്ഞിരുന്നത്. ജാതി-മതഭേദ്യമന്യേ ഏതൊരാള്‍ക്കും പള്ളിയില്‍ വന്നു പ്രാര്‍ത്ഥികുവാന്‍ അനുവാദമുണ്ടായിരുന്നു. ഇത്തരതില്‍ സൗഹൃദപരമായ ഒരന്തരീക്ഷം നിലനിന്നിരുന്നതുകൊണ്ടാണ് ഒരു കാവല്‍കാരനെ പോലും ഞങ്ങള്‍ നിയമികാതിരുന്നത്’.
ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തിലേറിയതില്‍ പിന്നെ രാജ്യത്തുടനീളം ക്രിസ്ത്യാനികള്‍ക്കെതിരെ അരങ്ങേറുന്ന ആക്രമണങ്ങളുടെ തുടര്‍ച്ചയാണ് ഇന്നലത്തെ സംഭവമെന്ന് അതിരൂപതാ വക്താവറിയിച്ചു. കഴിഞ്ഞ നാല് മാസത്തിനിടയില്‍ ഡല്‍ഹിയില്‍ ആറു ക്രിസ്ത്യന്‍ പള്ളികള്‍ക്കു നേരെയാണ് സമാനമായ ആക്രമണങ്ങള്‍ നടന്നത്..

You must be logged in to post a comment Login