ആഘോഷമായി ചാവറയച്ചന്റെ തിരുനാള്‍

മാന്നാനം: മാന്നാനം സെന്റ് ജോസഫ്‌സ് ദേവാലയത്തില്‍ വിശുദ്ധ ചാവറയച്ചന്റെ തിരുനാള്‍ ആഘോഷൂര്‍വ്വമായി കൊണ്ടാടി. സമാപന ദിവസമായ ഇന്നലെ നടന്ന തിരുനാളില്‍ ഭക്ത സഹസ്രങ്ങള്‍ പങ്കുചേര്‍ന്നു. രാവിലെ നടന്ന ആഘോഷ പൂര്‍വ്വമായ തിരുനാള്‍ ദിവ്യബലിയിലും വൈകുന്നേരം നടന്ന പ്രദക്ഷിണത്തിലും ആയിരങ്ങള്‍ സംബന്ധിച്ചു.

ഫാദര്‍ പിന്റോ പുലിക്കോടന്‍ അര്‍പ്പിച്ച ദിവ്യബലിയോടെയാണ് തിരുക്കര്‍മ്മങ്ങള്‍ക്ക് തുടക്കം കുറിച്ചത്. 6.30 ന് കുര്യാക്കോസ് നാമധാരികള്‍ ചേര്‍ന്നര്‍പ്പിച്ച വിശുദ്ധ കുര്‍ബാനയും ശ്രദ്ധേയമായി. സിംഎംഐ സഭയിലെ വിവിധ പ്രൊവിന്‍സുകളിലുള്ള വൈദികര്‍ സഹകാര്‍മ്മികത്വം വഹിച്ചു. വിവിധ പ്രൊവിന്‍സുകളില്‍ നിന്നെത്തിയ സിഎംസി സന്യാസിനികളും സന്നിഹിതരായിരുന്നു. വൈകുന്നേരം നാലു മണിക്കു നടന്ന പൊതുസമ്മേളനത്തില്‍ സിഎംഐ സഭയിലെ 14 നവവൈദികര്‍ക്കു സ്വീകരണം നല്‍കി. 6 മണിക്ക് ആശ്രമദേവാലയത്തില്‍ നിന്നാരംഭിച്ച പ്രദക്ഷിണത്തിന് ഫാദര്‍ സിറിയക് കൊച്ചുപുര നേതൃത്വം നല്‍കി.

You must be logged in to post a comment Login